മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാളികൾക്ക് ജാതകം, പൊരുത്തം, സമയം തുടങ്ങിയ കാര്യങ്ങളിൽ വിശ്വാസം കൂടുതലാണ്. അത് വിവാഹത്തിനായാലും മറ്റ് ആഘോഷങ്ങൾക്കായാലും സമയവും കാലവും നോക്കാതെ ഒരു പരിപാടിയുമില്ല. ഇതേപൊലെ സമയവും രാഹുകാലവും കണക്കാക്കി കല്ല്യാണത്തിന് ശേഷം വരനും വധുവും വീട്ടിലേക്ക് ഒാടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വീട്ടിലേക്ക് കയറണ്ട സമയം 1:30 ആണ്. 1:29 ആയപ്പോൾ വീടിന്റെ മുന്നിൽ നിന്ന് ഒറ്റയോട്ടമാണ്. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വെറെെറ്റി മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം പതിനൊന്നായിരത്തിലധികം ലെെക്കുകളും ആയിരത്തിലധികം ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളും നിറയുന്നുണ്ട്. വീട്ടിൽ സമയത്ത് എത്തിയത് കൊണ്ട് മാത്രം ആയില്ല, നല്ല മനപ്പൊരുത്തം ഉണ്ടെങ്കിലേ ജീവിതത്തിലെ സമയം നല്ല രീതിയിൽ മുന്നോട്ട് പോവുകയുളളൂ എന്നും ചിലർ ഉപദേശിക്കുന്നുണ്ട്.