imran-khan-

ഇസ്ലാമാബാദ്: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രദേശത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ത്യൻ മുസ്ലിങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് പാക് പ്രധാനമന്ത്റി ഇമ്രാൻഖാൻ. പാക് അധീന കാശ്മീരിലെ മുസഫറാബാദിൽ നടന്ന കാശ്മീർ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻഖാൻ.


ഇന്ത്യൻ സൈന്യം കാശ്മീരിലെ ജനങ്ങളെ അടിച്ചമർത്തുന്നതിലൂടെ അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലെന്നാണ് കാശ്മീർ നടപടി വ്യക്തമാക്കുന്നത്. മ​റ്റാരും ഇന്നുവരെ സ്വീകരിക്കാത്ത നിലപാടാണ് താൻ കാശ്മീരിനായി സ്വീകരിക്കുന്നത്. ലോകത്തിന് മുന്നിൽ കാശ്മീരിന്റെ അംബാസഡറായി സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം കാശ്മീർ വിഷയത്തിൽ യു.എൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിച്ചാൽ കേസ് നിലനിൽക്കില്ലെന്നാണ് ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോർട്ട് ചെയ്തിരുന്നു.