rss-

ന്യൂഡൽഹി : വരുംവർഷങ്ങളിൽ തന്നെ ഇന്ത്യ ലാഹോറിൽ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ.ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ദ്രേഷിന്റെ പ്രസ്താവന. കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്റി ഇമ്രാൻഖാൻ മുസഫറാബാദിൽ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

1947ന് മുമ്പ് ലോകഭൂപടത്തിൽ പാകിസ്ഥാൻ ഉണ്ടായിരുന്നില്ല. വീണ്ടും അത് സംഭവിക്കും. വരും വർഷങ്ങളിൽ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മൾ ലാഹോറിൽ ആഘോഷിക്കും.1971ൽ ബംഗ്ലാദേശ് വിഭജനമുണ്ടായി. പഷ്തുണിസ്ഥാൻ, ബലൂചിസ്ഥാൻ, സിന്ധ് എന്നിവ പാകിസ്ഥാനിൽ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നതായും പാകിസ്ഥാന്റെ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.