മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ ബാലതാരമാണ് അനിഘ സുരേന്ദ്രൻ എന്ന ബേബി അനിഘ. സിനിമയിലെന്ന പോലെ മോഡലിംഗിലും അനിഘ തിളങ്ങുന്ന താരമാണ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.സ്റ്റൈലിഷ് ലുക്കിലാണ് അനിഘ എത്തുന്നത്. ഇത് കുട്ടി അനിഘ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
അജിത്തിന്റെ വിശ്വാസമാണ് അനിഘയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം ഇറങ്ങിയ ജോണി ജോണി യെസ് പപ്പയായിരുന്നു മലയാളത്തിലെ ചിത്രം. മമ്മൂട്ടിയുടെ മകളായി എത്തിയ ദി ഗ്രേറ്റ് ഫാദർ മികച്ച വിജയമായിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള മാമനിതയാണ് ഇനി പുറത്തിറങ്ങാനുള്ളത്.