ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ധനമന്ത്റി നിർമല സീതാരാമൻ നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിർണായക പ്രഖ്യാപനങ്ങളുമായി നിർമല സീതാരാമൻ നാളെ മാദ്ധ്യമങ്ങളെ കാണുമെന്നായിരുന്നു റിപ്പോർട്ടുകൾ . ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ജി.എസ്.ടി നിരക്കുകളിൽ ഘടനാപരമായ മാറ്റം വരുത്തുന്നത് അടക്കമുളള നിർണായക പ്രഖ്യാപനങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും താഴ്ന്ന നികുതി സ്ലാബിൽ മാറ്റം വരുത്തുന്നത് അടക്കം സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുളള തുടർനടപടികൾക്ക് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് സൂചന. ഇതിന്റെ ചുവടുപിടിച്ച് നാളെ നിർമല സീതാരാമൻ മാദ്ധ്യമങ്ങളെ കാണുകയും പ്രധാനപ്പെട്ട് ചില പ്രഖ്യാപനങ്ങൾ നടത്തുമെന്നുാമായിരുന്നു റിപ്പോർട്ടുകൾ വന്നത്.