ബോളിവുഡിലെ സ്വപ്ന സുന്ദരിയാണ് കത്രീക കെയ്‌ഫ്. മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് വിദേശത്ത് ജനിച്ചുവളർന്ന കത്രീന. സ്വന്തം വീടിന്റെ കാര്യത്തിലും വ്യത്യസ്തയാണ് ഈ താരം.. മുംബയ് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ അന്ധേരിയിലാണ് കത്രീനയുടെ വീട്..
ആഡംബരങ്ങളില്ലാതെ ലളിതമായാണ് വീട് ഒരുക്കിയിരിക്കുന്നത്.. കണ്ണിൽകുത്തിക്കയറുന്ന നിറങ്ങൾ പാടെ ഒഴിവാക്കിയിരിക്കുന്നു. ബൊഹീമിയൻ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വീട്ടിലെ ഫർണിച്ചർ , ലൈറ്റിംഗ് എന്നിവയിലും ലാളിത്യം കാത്തുസൂക്ഷിക്കുന്നുണ്ട്.
ലൈറ്റ് വുഡൻ ഫ്‌ളോറിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടാൽ വൈറ്റ് വാഷ് ചെയ്തിരിക്കുന്നതു പോലെ തോന്നുന്ന ചുമരുകൾ ഇവിടുത്തെ പ്രത്യേകതയാണ്. ജ്യോമെട്രിക് പ്രിന്റ് ഉള്ള അപ്ഹോൾസ്റ്ററി പലനിറത്തിലെ കുഷനുകൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു.. കത്രീനയ്ക്ക് ലഭിച്ച നിരവധി ഫിലിംഫെയർ അവാർഡുകൾക്കായി ഒരു ഷെൽഫ് മാറ്റിവച്ചിട്ടുണ്ട്.
ലൈറ്റ് മഞ്ഞ വെളിച്ചമാണ് വീട്ടിനുള്ളിലെ പ്രധാന സവിശേഷത. എന്നാൽ ബെഡ്‌റൂം വെള്ളനിറത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത് ഉറക്കം നന്നാകാനാണ് മുറിയിലെ ഈ വെള്ളനിറം എന്ന് താരം പറയുന്നു. ഐവറി നിറത്തിൽ തടിയിൽ തീർത്തതാണ് കത്രീനയുടെ ബാത്റൂം.
സിനിമയുടെ തിരക്കുകൾ കഴിഞ്ഞാൽ ലൈംലൈറ്റിൽ നിന്നും അകന്നു നിൽക്കാനാണ് കത്രീനയ്ക്കിഷ്ടം. സിനിമയിൽ സൗഹൃദങ്ങൾ കുറവാണെങ്കിലും സിനിമയ്ക്ക് പുറത്ത് നല്ല സുഹൃത്തുക്കൾ താരത്തിനുണ്ട്. അവരോടൊപ്പം ഈ വീട്ടിൽ ചെലവഴിക്കാനാണ് കത്രീന ആഗ്രഹിക്കുന്നത്..