ashik-abu-

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സോഫീസിൽ കോടികൾ വാരിയ ചിത്രം മലയാള സിനിമയ്ക്ക് വൻ ഉണർവാണ് നൽകിയത്. നീണ്ട നാൾ ഈ വിജയത്തിന്റെ ഹാങ്ങോവറിലായിരുന്നു മലയാള സിനിമ ലോകം. പുലിമുരുകൻ ഇത്രവലിയ ഹിറ്റാകാൻ കാരണം മോഹൻലാൽ അഭിനയിച്ചതുകൊണ്ടുമാത്രമാണെന്ന് തുറന്നുപറയുകയാണ് സംവിദായകൻ ആഷിക് അബു. ഒരു ചാനൽ അഭിമുഖത്തിലാണ് ആഷിക് അബുവിന്റെ തുറന്നുപറച്ചിൽ.

മോഹൻലാൽ അഭിനയിച്ചത് കൊണ്ടാണ് പുലിമുരുകൻ ഹി​റ്റായതെന്നും മ​റ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത്രയും കളക്ഷൻ നേടാനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. പുലിമുരുകൻ ലാലേട്ടൻ ചെയ്തതു കൊണ്ട് മാത്രമാണ് ഹി​റ്റായത്. അല്ലാതെ വേറൊരു താരം ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ കളക്ഷൻ ചിത്രത്തിന് ലഭിക്കില്ലായിരുന്നു. അങ്ങനെ ലാലേട്ടനെ ഇത്തരത്തിൽ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രക്ഷകരുണ്ട്. അവർ അത് ആസ്വദിക്കുന്നുണ്ട്' ആഷിക് പറഞ്ഞു.


മോഹൻലാൽ ഫാൻസ് ഇത് ഏ​റ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ഹി​റ്റാവുകയാണ് ആഷിക് അബുവിന്റെ വാക്കുകൾ. 25 കോടി മുടക്കി ചെയ്ത ചിത്രം 150 കോടിയിൽ അധികം രൂപയാണ് വാരിയത്. വൈശാഖായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണയാണ് തിരക്കഥ.