
കഴക്കൂട്ടം: പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാട്ടായിക്കോണം മടവൂർ പാറയിൽ ഏഴു കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ഓണാഘോഷവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടൂറിസം ഡയറക്ടർ പി. ബാലകിരൺ, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ. ഗീത, പുരാരേഖ വകുപ്പ് അദ്ധ്യക്ഷൻ രജികുമാർ, കൗൺസിലർമാരായ സിന്ധു ശശി, മേടയിൽ വിക്രമൻ, ഡി.ടി.പി.സി സെക്രട്ടറി, ബിന്ദു മണി .എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധാദേവി, ബ്ലോക്ക് മെമ്പർ നസീമ, പി. സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു. 
ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും സംഘാടക സമിതി കൺവീനർ ഡി. രമേശൻ നന്ദിയും പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളാണ് മഠവൂർപ്പാറയിൽ നടക്കുക.