കൊച്ചി: കൊച്ചി സർവ്വകലാശാല മുൻ വൈസ് ചാൻസലറുടെ അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുസാറ്റ് ബ്രാഞ്ചിലെ അക്കൗണ്ടി
ൽ നിന്നാണ് തട്ടിപ്പ് സംഘം 1,92,499 രൂപ തട്ടിയെടുത്തത്. ബാങ്കിൽ നിന്നെന്ന് പറഞ്ഞാണ് അജ്ഞാത സംഘത്തിന്റെ ശബ്ദസന്ദേശവും ഫോൺ വിളിയും ലഭിക്കുന്നത് . ആർ.ബി.ഐയുടെ നിർദ്ദേശ പ്രകാരം വിളിക്കുന്നുവെന്ന് വ്യക്തമാക്കിയ ഫോൺ കോളിൽ ഡെബിറ്റ് കാർഡ് ബ്ലോക്കായെന്നും പുതിയ ചിപ്പ് വച്ച കാർഡ് നൽകാനാണ് വിളിക്കുന്നതെന്നും പറഞ്ഞിരുന്നു. . ഇവരുടെ നിർദ്ദേശമനുസരിച്ച് രണ്ട് തവണ മൊബൈലിലേക്ക് വന്ന ഒ.ടി.പി ഇവർക്ക് നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് രണ്ട് തവണയായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായാണ് മെസേജ് വന്നത്. വാട്ട്‌സ് ആപ്പ് സന്ദേശം വന്ന നമ്പറിൽ തിരിച്ച് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ഇതോടെ ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോണ് വഞ്ചിക്കപ്പെട്ട കാര്യം വ്യക്തമായത്.