ന്യൂഡൽഹി: രാജ്യത്തെ ഒരുമിച്ച് നിർത്താൻ ഹിന്ദിക്ക് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഒരു രാജ്യം ഒരു ഭാഷ എന്ന ആശയത്തിലൂന്നി ട്വിറ്ററിലൂടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന.ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാൽ ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു ഭാഷവേണം. ഇന്ന് ഇന്ത്യയെ ഒരുമിച്ച് നിർത്താൻ സാധിക്കുന്ന ഭാഷ കൂടുതലാളുകൾ സംസാരിക്കുന്ന ഹിന്ദിയാണ്' അമിത് ഷാ ട്വീറ്റ് ചെയ്തു.
भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है। pic.twitter.com/hrk1ktpDCn
— Amit Shah (@AmitShah) September 14, 2019
'ഹിന്ദി പഠിക്കണമെന്ന് ഞാൻ എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്'- അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു. സമാനമായ രീതിയിൽ തന്നെയായിരുന്നു ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി വർക്കിംഗ് പ്രസിഡൻറ് ജെ.പി നഡ്ഡയുടെ ട്വീറ്റും.
हिंदी भारत में सर्वाधिक बोली एवं समझी जाने वाली भाषा है जो हम सभी भारतीयों को एकता के सूत्र में पिरोती है एवं विश्व में हमारी पहचान भी है।
— Jagat Prakash Nadda (@JPNadda) September 14, 2019
आप सभी को हिंदी दिवस की हार्दिक शुभकामनाएं।
आइए हम सभी अपने दैनिक जीवन में हिंदी के प्रयोग को बढ़ाएं एवं दूसरों को भी प्रेरित करें। pic.twitter.com/GAK1MWFezk
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം ദക്ഷിണേന്ത്യയിൽ വ്യാപക പ്രതിഷേധത്തിടയാക്കിയിരുന്നു.