maradu-flat

തന്റെ ഭ‌ർത്താവിന് ഗണിത അദ്ധ്യാപകനായി പി.എസ്.സി അപ്പോയിൻമെന്റ് കിട്ടിയിരുന്നെന്നും എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് വേണ്ടി ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പാർട്ടിയിൽ പ്രധാന ചുമതലയുണ്ടായിരുന്ന സമയത്താണ് ഹൈസ്കൂൾ അദ്ധ്യാപകനായി ഭർത്താവിന് പി.എസ്.സി അപ്പോയിൻമെന്റ് ലഭിച്ചത്. എന്നാൽ ജോലിക്ക് പോകേണ്ടെന്നും മുഴുവൻ സമയം പ്രവർത്തകനായി വേണമെന്ന് പാർട്ടി തീരുമാനമെടുക്കുകയായിരുന്നെന്ന് മേഴ്സിക്കുട്ടിയമ്മ പറയുന്നു. പിന്നീട് ജോലിക്ക് പോയെങ്കിൽ കുറേ കൂടെ സേഫ് ആയേനെ എന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അത് നഷ്ടമായി തോന്നിയിട്ടില്ല. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് മേഴ്സിക്കുട്ടിയമ്മ മനസുതുറന്നത്.

മേഴ്സിക്കുട്ടിയമ്മയുടെ വാക്കുകൾ

ഭർത്താവിന് ഗണിത അദ്ധ്യാപകനായി പി.എസ്.സി അപ്പോയിൻമെന്റ് കിട്ടിയതാണ്. അന്ന് ഭർത്താവിന് പാർട്ടിയുടെ ചുമതലയുണ്ടായിരുന്നു. തുടർന്ന് പാർട്ടി തീരുമാനമെടുത്ത് ജോലിക്ക് പോകേണ്ട, പാർട്ടിയിൽ ഫുൾടൈമറായി തുടർന്നാൽ മതിയെന്ന്. ജോലിക്ക് ജോയിൻ ചെയ്യണ്ട എന്ന് തീരുമാനിച്ച ഒരാളെന്ന നിലയിൽ, പിന്നീട് ജോലിക്ക് പോയെങ്കിൽ കുറേ കൂടെ സേഫ് ആയേനെ എന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അത് നഷ്ടമായി തോന്നിയിട്ടില്ല.

അഭിമുഖത്തിന്റെ പൂർണരൂപം