എപ്പോഴും വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ മേക്കപ്പിടാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് 2017ൽ ലോകസുന്ദരിപട്ടം നേടിയ മാനുഷി ചില്ലർ. 22 കാരിയായ മാനുഷിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചുവപ്പ് ഗൗണണിഞ്ഞ മാനുഷിയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ സ്റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് പങ്കുവച്ചിരിക്കുന്നത്. സ്മോക്കി മേക്കപ്പണിഞ്ഞ മാനുഷിയുടെ ചിത്രം വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു കാലിൽ സ്ലീറ്റ് വരുന്ന വസ്ത്രമാണിത്. അക്ഷയ് കുമാറിനൊപ്പം മാനുഷി ബൊളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുണ്ട്.