high-cut-bikini

ലോകത്തിലെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ബിക്കിനിയുടേത്. സ്ത്രീശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ മാത്രം മറച്ചുകൊണ്ട് പുറത്തിറങ്ങിയ ടൂപീസ് സ്വിം സ്യൂട്ട് പെട്ടെന്ന് തന്നെ ഹിറ്റായി. സിനിമാ നായികമാരും കായികതാരങ്ങളും എന്തിന് ചില രാജ്യങ്ങളിലെ ഭരണാധികാരികൾ വരെ ബിക്കിനി വേഷയത്തിൽ തിളങ്ങി. ആദ്യഘട്ടത്തിൽ വിപണിയിലെത്തിയ ബിക്കിനിയിൽ നിന്നും ന്യൂജെൻ ബിക്കിനി ഏറെമാറിയെന്നാണ് ഫാഷൻ ലോകത്തെ പുതിയ സംസാരം. പെണ്ണുടലിലെ അഴകളവുകൾ എടുത്തുകാണിക്കുന്ന രീതിയിൽ രഹസ്യഭാഗങ്ങൾ പൂർണമായും മറയ്‌ക്കാത്ത രീതിയിലുള്ള ഹൈക്കട്ട് ബിക്കിനിയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ്.

അമേരിക്കൻ സ്വിം വെയർ ബ്രാൻഡായ റിവൈവൽ സ്വിം വെയറാണ് പുതിയ ബിക്കിനി മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് ഇത് പ്രദർശിപ്പിച്ചത്. ഹൈക്കട്ട് ബിക്കിനിയുടെ വൺ പീസ് വെർഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ഹൈക്കട്ട് ബിക്കിനി പ്രായോഗികമല്ലെന്ന വാദവും ഉയരുന്നുണ്ട്. രഹസ്യാവയവങ്ങൾ പൂർണമായും മറയ്‌ക്കാത്തതിനാൽ പൊതു ഇടങ്ങളിൽ ഈ വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ചില ഫാഷൻ വിദഗ്‌ദ്ധരുടെ അഭിപ്രായം. ഈ വസ്ത്രം റാംപിൽ ധരിക്കാൻ മാത്രമേ ശരിയാകൂ എന്നും ഇതും ധരിച്ച് റോഡിലിറങ്ങാൻ കഴിയില്ലെന്നും വിമർശനമുണ്ട്. ചിക്കൻ പോക്‌സ് പിടിച്ചതിന്റെ പാടുകൾ പോലെയാണ് വസ്ത്രത്തിന്റെ ഡിസൈൻ എന്നാണ് ചിലരുടെ വിമർശനം.