നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ നിങ്ങൾ തൃപ്‌തനാണോ? ഓരോ വ്യക്തിയും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം സ്വയം ചോദിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ലൈംഗികബന്ധത്തോടുള്ള വ്യക്തികളുടെ താത്പര്യം 16 ശതമാനം കുറയുമെന്ന് നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. ജീവിതത്തിരക്കുകളിൽ ഓടിനടക്കുമ്പോൾ കുടുംബജീവിതത്തിനും സ്നേഹം പങ്കിടാനും എവിടെ സമയമെന്ന് ചിന്തിക്കാൻ വരട്ടെ. ഒന്ന് മനസ് വച്ചാൽ കിടപ്പറയിൽ നഷ്‌ടപ്പെട്ട ആ പഴയ വസന്തം തിരികെ പിടിക്കാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. അത്തരത്തിൽ ചില പ്രവർത്തികൾ ഇവിടെ ചേർക്കുന്നു.
1.മസാജ്
പ്രേമത്താൽ തരളിതമായ രണ്ട് ശരീരങ്ങൾ തമ്മിൽ ഉരസുമ്പോൾ തീപ്പൊരിയുണ്ടാകുമെന്നാണ് എഴുത്തുകാരന്മാരുടെ പക്ഷം. കാര്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവളുടെ ശരീരത്തിലെ വികാരങ്ങളെ ഉണർത്തുന്ന വിധത്തിൽ ഒരു ചൂടൻ മസാജ് നൽകൂ, കിടപ്പറയിൽ അതിന്റെ ഫലം കാണാം. പുരുഷന്മാർക്ക് ഇത് തിരിച്ചും ആവശ്യപ്പെടാവുന്നതാണ്.
2.സ്വകാര്യ ചിത്രങ്ങൾ
സാങ്കേതിക വിദ്യയും പങ്കാളിയും ചതിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഇരുവരുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫോട്ടോയിൽ പകർത്തി സൂക്ഷിക്കാം (പങ്കാളികൾ ഇരുവരും പരസ്പരം സ്വകാര്യത മാനിക്കേണ്ടത് അത്യാവശ്യമാണ്). ഈ ചിത്രങ്ങൾ പിന്നീടെപ്പോഴെങ്കിലും ഒരുമിച്ച് കാണുമ്പോൾ വീണ്ടും മാന്ത്രിക നിമിഷങ്ങൾ വിരുന്നെത്തില്ലെന്ന് ആരുകണ്ടു.
3.എന്നും ഒരേ കാര്യം വേണ്ട
എന്നും വ്യത്യസ്തമായ കാഴ്‌ചകളും അനുഭവങ്ങളും ഉള്ളത് കൊണ്ടാണ് ജീവിതം ഇത്രയേറെ മനോഹരമാകുന്നത്. എന്നും ഒരേ അനുഭവങ്ങളും ജീവിത രീതികളുമാണെങ്കിൽ ലൈഫ് എന്ത് ബോറാകുമെന്ന് ആലോചിച്ച് നോക്കൂ. ഇതേ സിദ്ധാന്തം കിടപ്പറയിലും പരീക്ഷിച്ചാൽ ലൈംഗികാസ്വാദനം മറ്റൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്. സ്ഥിരമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ഥലം, സമയം, പൊസിഷൻ, മുറിയിലെ ബാക്ക്ഗ്രൗണ്ട് എന്നിവ മാറ്റി പരീക്ഷണങ്ങൾ നടത്താവുന്നതാണ്.
4.ഒരുമിച്ചൊരു സിനിമ
പങ്കാളികൾ തങ്ങളുടെ വികാരങ്ങളെ ഉണർത്തുന്ന സിനിമയോ വീഡിയോ ദൃശ്യങ്ങളോ ഒരുമിച്ചിരുന്ന് കാണുന്നത് കിടപ്പറയിൽ പുതിയ വസന്തത്തിന് കാരണമാകുമെന്നാണ് പ്രമുഖ സെക്‌സോളജിസ്‌റ്റുകളുടെ പക്ഷം. ഇങ്ങനെ കാണുന്നത് പോൺ സിനിമ തന്നെ ആകണമെന്നില്ല. മറിച്ച് മനസിൽ ആഗ്രഹം തോന്നിയിട്ടുള്ള നായിക അല്ലെങ്കിൽ നായകന്റെ സിനിമകളോ വികാരങ്ങളെ ഉണർത്തുമെന്ന് ഉറപ്പുള്ള സീനുകളോ കാണാം.
5. പുതിയ പരീക്ഷണങ്ങൾ
അവളുടെയോ അല്ലെങ്കിൽ അവന്റെയോ ശരീരത്തിൽ ഇതുവരെ നിങ്ങൾ കടന്നുചെന്നിട്ടില്ലാത്ത ഭാഗങ്ങളിൽ പരീക്ഷണം നടത്താം. കവിളിലെ മാംസഭാഗം, മുലക്കണ്ണുകൾ, തുടയുടെ ഭാഗം എന്നിവ വികാരങ്ങളുടെ ആറ്റംബോംബുകൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഭാഗമാണ്. കൈവിരലുകൾ കൊണ്ടോ നാവുകൊണ്ടോ ഇവിടങ്ങളിൽ സ്പർശിക്കാവുന്നതാണ്.
6.ഒരുമിച്ചൊരു ഡ്രിങ്ക്
സ്ത്രീകൾ മദ്യപിക്കുന്നത് വലിയ പാപമല്ലെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ഇന്നത്തെ സമൂഹത്തിലുണ്ട്. മദ്യപാനം പാപമല്ലെന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ രണ്ട് ഗ്ലാസുകളിൽ വൈനോ കോക്‌ടൈലോ പങ്കിട്ട് കഴിക്കാം. ഇല്ലെങ്കിൽ പങ്കാളിയുടെ ശരീരരത്തിൽ ഒഴിച്ച് നാവ് കൊണ്ട് നുണഞ്ഞെടുക്കാം.
7.ഒരുമിച്ചൊരു കുളി
നിങ്ങളുടെ പങ്കാളി കുളിക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുചെല്ലുക. അവനോ അവൾക്കോ കൊതിതോന്നുന്ന വിധത്തിൽ ഒരുമിച്ച് കുളിക്കുക. ശരീരത്തിലേക്ക് വെള്ളത്തുള്ളികൾ വീഴുമ്പോൾ ഉറങ്ങിക്കിടക്കുന്ന വികാരങ്ങൾ ഉണരുമെന്ന് ഉറപ്പ്. ഇനി ബാത്ത്ടബ്ബ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്.
8.വ്യായാമം ചെയ്യുക
എല്ലാ ദിവസവും നടക്കുകയോ വ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യുക. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും അതുവഴി സന്തോഷ ഹോർമോണായ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാനും സഹായിക്കും. സന്തോഷ ഹോർമോണിന്റെ ഉത്പാദനം സെക്സിലേക്ക് വഴിവയ്‌ക്കുമെന്ന് ഉറപ്പാണ്.
ഇതിനെല്ലാം പുറമെ പങ്കാളികൾ തമ്മിലുള്ള മാനസികമായ ഇഴയടുപ്പവും ജീവിതത്തോടുള്ള കാഴ്‌ചപ്പാടുകളും ലൈംഗിക ജീവിതത്തെ ഏറെ സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഓഫീസിൽ എത്ര തിരക്കുള്ള ദിവസമായിരുന്നാലും വീട്ടിലേക്ക് കയറുന്നതിന് മുമ്പ് അവയെല്ലാം പുറത്ത് ഉപേക്ഷിക്കണം. പങ്കാളിക്കും കുട്ടികൾക്കുമൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ അമൂല്യമാണെന്ന് മനസിലാക്കി അവയെ ഫലപ്രദമായി ഉപയോഗിക്കണം. ഒപ്പം പങ്കാളിയുടെ സാഹചര്യങ്ങളും താത്പര്യങ്ങളും കൂടി മനസിലാക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ വീണ്ടും സന്തോഷം കടന്നെത്തുമെന്ന് ഉറപ്പ്.