കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് ഒരു അദ്ഭുത പ്രതിഭാസം അരങ്ങേറിയിരിക്കുകയാണ്. പെടക്കണ മത്തിയുമായാണ് തിരമാല വന്നത്. തീരദേശ ഗ്രാമങ്ങളായ അജാനൂരിലും ചിത്താരിയിലും ഇന്ന് രാവിലെയാണ് സംഭവം.
തിരക്കൊപ്പമെത്തിയ മത്തിയെ കണ്ട് ജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒട്ടും വൈകിയില്ല. കൈകളിലും സഞ്ചിയിലും എന്തിന് ഏറെ പറയുന്നു ഉടുത്തിരിക്കുന്ന മുണ്ടിൽ വരെ മീനിനെ പെറുക്കിയെടുത്തു. കൂടാതെ സംഭവമറിഞ്ഞ് നിരവധിപേർ ഇങ്ങോട്ടേക്ക് വരികയും ചെയ്തു.
ഇതിന് മുമ്പും ഇവിടെ ഇത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയധികം മീനുകൾ തിരയ്ക്കൊപ്പം എത്തുന്നത്. ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷപ്പെടാൻ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.