ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് താൻ ഗർഭം ധരിച്ച കുഞ്ഞിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയെന്നതാണെന്ന് ചിലർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ ചെയ്യുന്ന സ്‌കാനിംഗ് പരിശോധന പേടിസ്വപ്‌നമായി മാറിയാൽ എന്തായിരിക്കും സ്ഥിതി. അത്തരമൊരു അനുഭവമാണ് അയന്ന കാരിംഗ്‌ടൺ എന്ന 17കാരിക്ക് പറയാനുള്ളത്. സ്‌കാനിംഗ് പരിശോധനയ്‌ക്കിടെ കുഞ്ഞിന്റെ മുഖം നോക്കാൻ സ്ക്രീനിലേക്ക് നോക്കിയ അയന്ന ശരിക്കും ഞെട്ടി. തുറന്ന കണ്ണുകളോടെ ഒരു പിശാചിന്റെ മുഖവാഭവത്തോടെ കുഞ്ഞ് തന്നെ നോക്കി ചിരിക്കുന്നു. 24ആമത്തെ ആഴ്‌ചയിലെ സ്‌കാനിംഗ് ചെയ്യുമ്പോഴാണ് അയന്നയ്‌ക്ക് വിചിത്രമായ ഈ കാഴ്‌ച കാണേണ്ടിവന്നത്.
തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം കണ്ട് ശരിക്കും ഞെട്ടിയ അയന്ന ഉടൻ തന്നെ ഇക്കാര്യം ഡോക്‌ടറോട് അന്വേഷിച്ചു. കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് അയന്ന ഡോക്‌ടറോട് ചോദിച്ചത്. എന്നാൽ കുഞ്ഞിന് യാതൊരു പ്രശ്‌നവുമില്ലെന്നും ആരോഗ്യവാനായ കുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്നും ഡോക്‌ടർ മറുപടി നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ ഇക്കാര്യം വിശ്വസിക്കാൻ അയന്നയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഉടൻ തന്നെ സ്‌കാനിംഗ് മെഷീനിലെ ഡോപ്ലർ അയന്നയുടെ വയറ്റിന് മുകളിൽ വച്ചു. അപ്പോൾ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കാണാനായെന്നും അയന്ന പറയുന്നു.
താൻ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു കാഴ്‌ച കണ്ടിട്ടില്ലെന്ന മുഖവുരയോടെ അയന്ന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്. ജനിക്കാൻ പോകുന്നത് ആണായാലും പെണ്ണായാലും ഈ പിശാചിന്റെ കുഞ്ഞിനെ ഞാൻ ഇതിനോടകം തന്നെ ഇഷ്‌ടപ്പെട്ട് കഴിഞ്ഞതായും അയന്ന കൂട്ടിച്ചേർത്തു.