asia-cup

കൊളംബോ: അണ്ടർ 19 ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 106 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 101 റൺസെടുക്കുന്നതിനിടെ ചുരുട്ടിക്കെട്ടിയാണ് ഇന്ത്യൻ ചുണക്കുട്ടികൾ കിരീടം നേടിയത്. അഞ്ച് വിക്കറ്റ് എടുത്ത അഥർവ അൻഹൊലേക്കറും മൂന്ന് വിക്കറ്റെടുത്ത ആകാശ് സിംഗുമാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്.