മനോഹരമായി ബൈബിൾ വായിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കുട്ടി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് 'ജുതൻ' എന്ന ചിത്രത്തിലെ അണിയറപ്രവർത്തകർ. ജുതൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കുട്ടിയെ കണ്ടെത്താൻ അണിയറപ്രവർത്തകർ ശ്രമം നടത്തുന്നത്.
'ചെമ്മണ്ണൂർ മൂവീസിന്റെ ബാനറിൽ ശ്രീ. ഭദ്രൻ സംവിധാനം ചെയ്ത് സൗബിൻ നായകനാവുന്ന "ജുതൻ" സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. Email : official@joothanmovie.com'അണിയറപ്രവർത്തകർ കുറിച്ചു.