news

1. സാമ്പത്തിക മന്ദ്യം നേരിടാന്‍ ഉള്ള നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍ല സീതാരമന്‍. നികുതി പരിഷ്‌കരണം ഉടന്‍ ഉണ്ടാകും. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും. ഈ മാസം 19 ന് പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗം വിളിക്കും. കയറ്റുമതി മെച്ച പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയര്‍ത്തും. കയറ്റു മതിക്കായി ആര്‍.ബി.ഐ 68,000 കോടി രൂപ അനുവദിക്കും. കയറ്റുമതി മേഖലയിലെ ബാങ്ക് വായ്പകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.
2. ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്നും ഒഴിവാക്കും. നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ സംവീധാനം വഴിയാക്കും. ടെക്സ്റ്റല്‍ കയറ്റുമതിക്കും പുതിയ നികുതി ഘടന. 2020 ജനുവരി ഒന്നു മുതല്‍ ടെക്‌സ്റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതി. 2019ഓടെ ടെക്സ്‌റ്റൈല്‍ കയറ്റു മതിയിലെ നിലവിലെ നികുതി ഘടന മാറും. ദുബായ് മാതൃകയില്‍ രാജ്യത്ത് ഷോപ്പിംഗ് ഫെസ്റ്റിവല്‍. അടുത്ത വര്‍ഷം മുതല്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ നാല് പ്രധാന നഗരങ്ങള്‍ ഫെസ്റ്റിവലിന് വേദിയാകും.
3. സ്വതന്ത്ര വ്യാപാര നയമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി. പാര്‍പ്പിട പദ്ധതികള്‍ക്കായി പ്രത്യേക സംവിധാനം ഉണ്ടാകും. ഇതിനായി 10,000 കോടി രൂപ നീക്കിവയ്ക്കും. പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിന് ആയി ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തും. മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ ഇത് സഹായിക്കും. വീട് പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണ ഭോക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കും. നിക്ഷേപ നിരക്ക് കൂടിയത് സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തി എന്നും ധനമന്ത്രി.
4. മരട് ഫ്ളാറ്റ് ഉടമകളുടെ കാര്യത്തില്‍ വലിയ ആശങ്ക ഉണ്ടെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലിന്റെ ആവശ്യം ഉണ്ട്. എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണ്. അത് എങ്ങനെ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല. പ്രശ്നം കോടതിയുടെ പരിഗണനയില്‍ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.


5. അതേസമയം, മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടിയില്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് തെറ്റി പോയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണം . ചീഫ് സെക്രട്ടറിയെ കൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഉടന്‍ നല്‍കണം. ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ അല്ല ഇടപെടുന്നത്. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം എന്നും രമേശ് ചെന്നിത്തല.
6. അതോടൊപ്പം, ഫ്ളാറ്റ് പൊളിച്ച് മാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഇക്കാര്യത്തില്‍ സാധ്യമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ഉറപ്പ് നല്‍കി. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും രാഷ്ട്രീയ തര്‍ക്കം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
7. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണം എന്നായിരുന്നു അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും ഉള്ള നഗരസഭയുടെ നിര്‍ദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ല എങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുക ആയായിരുന്നു. ഫ്ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുക ആണ് കുടുംബങ്ങള്‍.
8. കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ പുതിയ പിഴ നിരക്ക് ഈടാക്കില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേന്ദ്ര നിലപാട്, മുഖ്യ മന്ത്രിമാരുടെ യോഗം എന്നിവ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പുതുക്കിയ പിഴ നിരക്ക് അശാസ്ത്രീയവും യുക്തി രഹിതവും ആണെന്നും മന്ത്രി.
9. അതേസമയം, മോട്ടോര്‍ വാഹന നിയമം ലംഘനം ഉണ്ടായാല്‍ കുറഞ്ഞ പിഴ ഒറ്റത്തവണ മാത്രം. ആദ്യം നിയമ ലംഘനം ഉണ്ടാക്കിയ വ്യക്തി, വീണ്ടും നിയമം ലംഘിച്ചാല്‍ ഉയര്‍ന്ന പിഴ ഈടാക്കും. ഉയര്‍ന്ന പിഴയുടെ പ്രശ്നം പരിഹരിക്കുന്നതിന് ഗതാഗത വകുപ്പാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
10. അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കിലെ നിക്ഷേപത്തില്‍ ആണ് നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും 3 മക്കള്‍ക്കും ആണ് നോട്ടീസ്. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദായ നികുതി വകുപ്പിന്റെ മുംബയ് യൂണീറ്റാണ് നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
11. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടിനെ കുറച്ച് വിശദീകരണം തേടി. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചാണ് വിശദീകരണം തേടിയത്. ഈ അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് അംബാനി കുടുംബമാണെന്ന് നികുതി വകുപ്പ്. അതേസമയം, അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു എന്ന വാര്‍ത്ത അംബാനി കുടംുബത്തിന്റെ വക്താവ് നിഷേധിച്ചു.