ചെന്നൈ: 'ഇത് ഇന്ത്യയാണ്, ഹിന്ദിയയല്ല' എന്ന് പ്രഖ്യാപിച്ച് അമിത് ഷായ്ക്ക് മറുപടിയുമായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ. 'ഹിന്ദി ദിവസു'മായി ബന്ധപ്പെട്ട് ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ വാക്കുകളെ അനുകൂലിച്ച് ബി.ജെ.പി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും രംഗത്തെത്തിയിരുന്നു.
இந்திதான் இந்தியாவின் ஒருமைப்பாட்டுக்கு உகந்த மொழி என @AmitShah அவர்கள் கூறியுள்ள கருத்தை திரும்பப் பெற வேண்டும்.
இது இந்தியா.‘இந்தி’யா அல்ல என எச்சரிக்கும் அதேவேளையில் பிரதமர் @narendramodi அவர்கள் இதுகுறித்த தன்னுடைய நிலையை தெளிவுபடுத்த வேண்டும் என கேட்டுக் கொள்கிறேன். 1/2 pic.twitter.com/wDgSadWYg3— M.K.Stalin (@mkstalin) September 14, 2019
'ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത് വേദനിപ്പിക്കുന്നതും അപലപനീയവുമാണ്. ഹിന്ദി ആധിപത്യ ശ്രമങ്ങൾ മൂലം അവകാശങ്ങൾ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാൻ ഡി.എം.കെ മടി കാണിക്കില്ല. തമിഴ് നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. കർണാടകയിലെ മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസാസുദീൻ ഒവൈസി എന്നിവരും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുമുൻപ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിൽ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന നിർദേശം ദക്ഷിണേന്ത്യയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.