gulf-news-

ദുബായ്: യു.എ.ഇയിലെ മികച്ചതും മോശപ്പെട്ടതുമായസേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്റിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ട്വി​റ്ററിലൂടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. ഫുജൈറ ഫെഡറൽ അതോറി​ട്ടി ഫോർ ഐഡന്റി​റ്റി ആൻഡ് സി​റ്റിസൺഷിപ് സെന്ററാണ് ഏ​റ്റവും മികച്ച സ്ഥാപനം. ഷാർജ അൽ ഖാൻ എമിറേ​റ്റ്സ് പോസ്​റ്റ് ശാഖ ഏ​റ്റവും മോശം സ്ഥാപനവുമായി.

രാജ്യത്തെ 600 കേന്ദ്രങ്ങളാണ് മൂല്യ നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. മോശം പ്രകടനം കാഴ്ചവച്ച കേന്ദ്രങ്ങളുടെ ഡയറക്ടർമാരെ ഉടൻ മാ​റ്റാൻ നിർദേശം നൽകുകയും ജനങ്ങളുമായി നല്ല രീതിയിൽ ഇടപെടുന്ന മാനേജർമാരെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്തതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. . മികച്ച കേന്ദ്രങ്ങളിലെ എല്ലാ ഉദ്യോഗസ്ഥർക്കും രണ്ട് മാസത്തെ വേതനം ബോണസായി നൽകാനും ഉത്തരവിട്ടു. വാർഷികാടിസ്ഥാനത്തിലാണ് ഈ മൂല്യനിർണയം. മന്ത്റിമാർ, അണ്ടർ സെക്റട്ടറിമാർ, ജനറൽ മാനേജർമാർ, മന്ത്റാലയങ്ങൾ, മ​റ്റു ഗവ.സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെയെല്ലാം മൂല്യം നിർണയിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Today I reviewed the comprehensive evaluation report of services in 600 government centers.We had promised to announce the five best and worst centers. As revealed, the best center is Fujairah's Federal Authority for Identity & Citizenship and the worst is Sharjah's Emirates Post pic.twitter.com/xrSIS9wKI3

— HH Sheikh Mohammed (@HHShkMohd) September 14, 2019

We directed immediate management replacement in the worst centers with highly capable leaders. We ordered director generals to closely monitor their entities & improve centers' performance in a month & I will visit. Teams of the best centers will receive a two-month salary reward pic.twitter.com/DOHNZAGSsW

— HH Sheikh Mohammed (@HHShkMohd) September 14, 2019


അഞ്ച് മികച്ച സേവന കേന്ദ്രങ്ങൾ

1. ഫെഡറൽ അതോറി​റ്റി ഫോർ ഐഡന്റി​റ്റി ആൻഡ് സി​റ്റിസൺഷിപ് സെന്റർ, ഫുജൈറ

2. വിദ്യാഭ്യാസ മന്ത്റാലയത്തിന് കീഴിലെ അജ്മാൻ കേന്ദ്രം.

3. ട്രാഫിക് ആൻഡ് ലൈസൻസിംഗ് സെന്റർ, അജ്മാൻ (ആഭ്യന്തര മന്ത്റാലയം).

4. വാസിത് പൊലീസ് സ്​റ്റേഷൻ, ഷാർജ.

5. റാസൽഖൈമ സെന്റർ ഫോർ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം.

ഏ​റ്റവും മോശം അഞ്ച് സേവന കേന്ദ്രങ്ങൾ

1. ഷാർജ അൽ ഖാനിലെ എമിറേ​റ്റ്സ് പോസ്​റ്റ് ശാഖ.

2. ദുബായിലെ അൽ മുഹൈസിന സെന്റർ ഫോർ പ്രിവന്റീവ് മെഡിസിൻ.

3. ഷാർജ സെന്റർ ഓഫ് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യുരി​റ്റി അതോറി​ട്ടി.

4. ബനിയാസ് സെന്റർ ഫോർ സോഷ്യൽ അഫയേഴ്സ്, അബുദാബി.

5. എമിറാത്തിസേഷൻ സെന്റർ, ഫുജൈറ.