ദുബായ്: ആൺകുട്ടിയെ ലൈംഗികമായി ഉപദ്റവിച്ച 33കാരനായ ഇന്ത്യൻ സ്വദേശിയെ ദുബായിൽനിന്ന് നാടുകടത്തും. ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന യുവാവാണ് ഇന്ത്യൻ വംശജനായ ആൺകുട്ടിയെ ഉപദ്റവിച്ചത്.
ബുർ ദുബായിൽവെച്ച് ഇക്കഴിഞ്ഞ ജൂണിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ഇന്ത്യൻ സ്വദേശിയുടെ ബന്ധുവായ അഞ്ചുവയസുള്ള കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് കോടതി ഇയാളെ ആറുമാസത്തെ തടവിന് ശിക്ഷിച്ചു. തടവുശിക്ഷ അനുഭവിച്ചശേഷമായിരിക്കും നാടുകടത്തൽ. കോടതിവിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകാം.