byjus-india

ധർമ്മശാല: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോൺസർമാരായി ബൈജൂസ് ലേണിംഗ് ആപ്പ്. ചൈനീസ് മൊബൈൽ കമ്പനിയായ ഓപ്പോയ്ക്ക് പകരമായാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് ലേണിംഗ് ആപ്പ് ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർമാരാകുന്നത്.

ഇന്നലെ ധർമശാലയിൽ വച്ച് പുതിയ ജഴ്സി നായകൻ വിരാട് കെഹ്‌ലി, വൈസ് ക്യാപ്ടൻ രോഹിത് ശർമ, പരിശീലകൻ രവി ശാസ്ത്രി എന്നിവർ ചേർന്ന് പുറത്തിറക്കി.

സെപ്തംബർ അഞ്ച് മുതൽ 2022 മാർച്ച് 31 വരെയാണ് കരാർ.

നേരത്തേ തന്നെ ഇക്കാര്യത്തിൽ ധാരണയായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയോടെയാണ് ബെജൂസ് ലേണിംഗ് ആപ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർമാരായത്. തങ്ക് ആൻഡ് ലേണാണ് ബെജൂസ് ലേണിംഗ് ആപ്പിന്റെ മാതൃ കമ്പനി.ബംഗളൂരു ആസ്ഥാനമായാണ് പ്രവർത്തനം.

നേരത്തെ, മാർച്ച് 2017ൽ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേഴ്സി കരാർ ഓപ്പോ നേടിയത്. ഈ കരാർ ഓപ്പോ ബൈജൂസിന് മറിച്ച് നൽകുകയായിരുന്നു.