bikini-model

ഫാഷൻലോകത്ത് പൊതുവെ ട്രെൻഡുകൾ മാറിമറിയുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ഇത്തരത്തിൽ മാറ്റം സംഭവിക്കുന്ന ട്രെൻഡുകളും ലുക്കുകളും തങ്ങളുടേതാക്കാൻ വസ്ത്രങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കണം എന്നാഗ്രഹിക്കുന്ന ഫാഷൻ പ്രേമികൾ കഷ്ടപ്പെടുകയാണ്. സാധാരണ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇത്തരത്തിലുള്ള ട്രെൻഡ് മാറ്റങ്ങൾ ഉണ്ടാകുക. നീന്തൽ വേഷങ്ങൾ, കായിക ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ, എന്നിവയുടെ കാര്യത്തിലും ഈ സ്റ്റൈൽ മാറ്റങ്ങൾ പ്രകടമാണ്. എന്നാൽ വസ്ത്രം ധരിക്കുന്നതിന്റെ യഥാർത്ഥ ആവശ്യം പൂർണമായും വിസ്മരിച്ചുകൊണ്ട് വസ്ത്രങ്ങൾ പുറത്തിറക്കിയാലോ?

'റിവൈവൽ സ്വിംവെയർ' എന്ന അമേരിക്കൻ നീന്തൽവസ്ത്ര നിർമാതാക്കളാണ് ഫാഷൻ ഫോളോ ചെയ്യുന്നവർക്ക് മുൻപിൽ ഒരു കടംകൈയുമായി രംഗത്തെത്തിയിരിക്കുന്നത്. സാധാരണ നീന്തൽ വേഷങ്ങളിൽ വസ്ത്രത്തിന്റെ അളവ് കുറയുന്നത് സ്വാഭാവികമാണെങ്കിലും 'റിവൈവൽ സ്വിംവെയറി'ന്റെ പുത്തൻ 'ഹൈ കട്ട്' നീന്തൽ വേഷങ്ങളിൽ ഇത് തീരെ കുറവാണ് എന്നതാണ് വസ്തുത. ഈ നീന്തൽ വേഷം ധരിച്ചാൽ സ്ത്രീയുടെ യോനീപ്രദേശത്തിന്റെ ഭൂരിഭാഗവും പുറത്തായാണ് കാണുക. പൃഷ്ഠഭാഗത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.

അതിനാൽ ഈ പുത്തൻ വേഷം സ്ത്രീകളാരെങ്കിലും ധരിക്കാൻ ധൈര്യപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. എന്നാൽ പുത്തൻ വേനൽക്കാല ഫാഷൻ ട്രെൻഡായി വിലയിരുത്തപ്പെടുന്ന ഈ വസ്ത്രത്തിന്റെ മുകൾ ഭാഗങ്ങളിൽ സാധാരണ സ്വിംസ്യൂട്ടുകളിൽ കാണപ്പെടുന്നതിനേക്കാൾ വസ്ത്രാശകലങ്ങൾ ഉണ്ട്. ഇതിനു മുൻപ് ജനുവരിയിൽ ഇത്തരത്തിൽ സ്ത്രീയുടെ അരക്കെട്ടിന്റെ ഭാഗത്ത് 'വി' ഡിസൈനുമായി രംഗത്തെത്തിയത് ആസ്‌ത്രേലിയൻ നീന്തൽവസ്ത്ര ബ്രാൻഡായ 'ബിഗിനിംഗ് ബൊട്ടീക്ക്' ആണ്. അന്നത് ഫാഷൻ ലോകത്ത് ചെറിയതോതിലുള്ള വിവാദത്തിന് വഴിവച്ചിരുന്നു.