pala-

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കേരളകോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്.

പാലാ ഭരണങ്ങാനത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് തിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിനായി പ്രചാരണത്തിറങ്ങും. ജോസ് കെ.മാണി വിഭാഗവുമായുള്ള സഹകരണം ഒഴിവാക്കി സ്വന്തംനിലയിലാവും പ്രചാരണം. ഇതുസംബന്ധിച്ച് യോഗത്തിൽ ഔദ്യോഗിക ധാരണയാവും.

യോഗത്തിനെത്തിയ പി.ജെ.ജോസഫിനെ ജോസ് കെ.മാണി കൈകൊടുത്ത് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.