ചപ്പാത്തിയും നെയ്റോസ്റ്റുമെല്ലാം ഡാൽഡ ചേർത്ത് കഴിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനു പുറമേ നാം കഴിക്കുന്ന ബേക്കറി പലഹാരങ്ങളിലും ഏറെയുണ്ട് ഡാൽഡയുടെ സാന്നിദ്ധ്യം. അപകടമറിയാതെയാണ് ഡാൽഡയുടെ ഉപയോഗമെന്നു മാത്രം.അപകടകാരിയായ ട്രാൻസ്ഫാറ്റിന്റെ ശേഖരം തന്നെയുണ്ട് ഡാൽഡയിൽ. സ്ഥിരം ഉപയോഗിക്കുന്നവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ പോലും താളംതെറ്റിക്കാനും അവർക്ക് മാരകരോഗങ്ങൾ സമ്മാനിക്കാനും കഴിയുന്ന ഘടകങ്ങളും ഡാൽഡയിലുണ്ട്.രക്തസമ്മർദ്ദം കൂട്ടുന്നതിലൂടെ സ്ട്രോക്കിന് പോലും കാരണമായേക്കാം. സ്ഥിരമായ ഉപയോഗം കിഡ്നിയുടെ പ്രവർത്തനം അവതാളത്തിലാക്കും. ചെറിയ കുട്ടികളിൽ പോലും പൊണ്ണത്തടിയുണ്ടാക്കാൻ ഡാൽഡ കാരണമായേക്കാം. മാത്രമല്ല രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദയത്തിന്റെ ആരോഗ്യവും അപകടത്തിലാക്കുന്നു.ഡാൽഡയുടെ നിരന്തരമായ ഉപയോഗം കരളിന് ഹാനികരമാണ്. ഡാൽഡ അടങ്ങിയ പലഹാരങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക. ഗർഭിണികൾ സ്ഥിരമായി ഡാൽഡ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.