മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന മേഖല വിപുലമാക്കും. ഗൃഹത്തിന്റെ പണികൾ പൂർത്തീകരിക്കും.ഊഹക്കച്ചവടത്തിൽ ലാഭം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സന്താനങ്ങളുടെഉന്നതിക്കായി പ്രാർത്ഥിക്കും. തെറ്റിദ്ധാരണകൾ ഒഴിവാക്കും. പരീക്ഷണങ്ങളിൽ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഘോഷങ്ങളിൽ പങ്കെടുക്കും. കർമ്മരംഗത്ത് ഉയർച്ച. യാത്രകൾ വേണ്ടിവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചെലവിനങ്ങളിൽ നിയന്ത്രണം. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും.സേവനത്തിന് അംഗീകാരം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.മനസിന് തൃപ്തികരമായ പ്രവർത്തനം. അകാരണ ഭയം ഒഴിവാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധു സഹായമുണ്ടാകും. സമ്മാന പദ്ധതികളിൽ വിജയം. ജീവിതഗതി മാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സമന്വയ സമീപനം. നൂതന സമ്പ്രദായങ്ങൾ ആവിഷ്കരിക്കും. അഹോരാത്രിം പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. സാങ്കേതിക തടസങ്ങൾ അനുഭവപ്പെടും. ആനുകൂല്യങ്ങൾ ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ അവസരങ്ങൾ വന്നുചേരും. സ്ഥാനമാനങ്ങൾ ലഭിക്കും. പ്രലോഭനങ്ങളിൽ നിന്ന് ഒഴിവാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
യുക്തിപൂർവം പ്രവർത്തിക്കും. ഭക്ഷണത്തിൽ ക്രമീകരണം. ജന്മനാട്ടിൽ എത്തിച്ചേരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം സംരക്ഷിക്കും. തൊഴിൽ പുരോഗതി. ദൂരയാത്രകൾ ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തന മേഖലയിൽ സജീവം. സമയോചിതമായി ഇടപെടും. ബന്ധുക്കളുടെ അംഗീകാരം.