lata-mangeshkar

മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് 'എക് പ്യാർ കാ നഗ്മാ' എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടുന്ന രാണു മോണ്ടാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് സിനിമയിൽ ഉൾപ്പെടെ നിരവധി അവസരങ്ങളാണ് രാണുവിനെ തേടിയെത്തിയത്.

എന്തിനേറെ പറയുന്നു സാക്ഷാൽ ലതാ മങ്കേഷ്കർ തന്നെ രാണുവിന്റെ പാട്ട് കേൾക്കുകയും അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ആർക്കെങ്കിലും തന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കിൽ അത് തന്റെ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും, എന്നാൽ അനുകരണമൊരിക്കലും ശാശ്വതമല്ലെന്നും അവയെ വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ലതാ മങ്കേഷ്കറുടെ പ്രതികരണം.

ലതാ മങ്കേഷ്കറുട അഭിപ്രായം പുറത്ത് വന്നതോടെ ചിലർ രാണുവിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ലതാ മങ്കേഷ്കറിന്റെ അഭിപ്രായങ്ങൾ രാണുവിനെ തളർത്തിയില്ല. അവർ സീനിയറായിട്ടാണ് ലത മങ്കേഷ്റിനെ കാണുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം.

ലതാ മങ്കേഷ്കറിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് രാണു മോണ്ടാൽ 'ലതാജിയെ സീനിയറായിട്ടാണ് കാണുന്നത്. കുട്ടിക്കാലം മുതലേ ലതാജിയുടെ ശബ്ദത്തെ സ്നേഹിച്ചിരുന്നു. പ്രായത്തിലും ഞാൻ അവരേക്കാൾ ചെറുപ്പമാണ്, എന്നും ഞാൻ അവരുടെ ജൂനിയറായി തുടരും' രാണു പറഞ്ഞു.