1. മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തം ഇല്ലെന്ന് നിര്‍മാതാക്കള്‍. മരട് നഗരസഭയ്ക്ക് ഫ്ളാറ്റ് നിര്‍മാതാക്കള്‍ മറുപടി കത്ത് നല്‍കി. ഫ്ളാറ്റുകള്‍ നിയമാനുസ്ൃതം ആയി ഉടമകള്‍ക്ക് വിറ്റതാണെന്ന് ഫ്ളാറ്റ് നിര്‍മാതാക്കള്‍. പദ്ധതിയുമായി തങ്ങള്‍ക്ക് ബന്ധമില്ല. തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസ്സിലാകുന്നില്ല എന്നും ഫ്ളാറ്റ് നിര്‍മാതക്കള്‍ പറഞ്ഞു. ഉടമകള്‍ തന്നെയാണ് നികുതിയും അടയ്ക്കുന്നത് അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്നും നിര്‍മാതാക്കള്‍
2. അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കാന്‍ ഇരിക്കെ, താമസക്കാരെ മാറ്റുന്ന വിഷയത്തില്‍ പരസ്പരം പഴിചാരി ജില്ലാ ഭരണകൂടവും നഗരസഭയും. ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതില്‍ ആശയക്കുഴപ്പം. ഉത്തരവാദിത്തം അങ്ങോട്ടും ഇങ്ങോട്ടും ചാരി ഇരുപക്ഷവും മുന്നോട്ട് പോവുമ്പോള്‍ 18ന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകും എന്നതിലും അനിശ്ചിതത്വം. ഇരുപതിനാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം
3. ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതം അല്ല എന്ന് പറഞ്ഞ് ഫ്ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്ളാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്. വിവിധ രാഷ്ട്രീപാര്‍ട്ടികള്‍ ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി മരടിലെത്തുന്നുണ്ട്
4. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി സംസ്ഥാന നേതാക്കളും. ബി.ജെ.പി ചില ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസിന്റേത് ത്രിഭാഷാ നയമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞു നടക്കുന്നത് എന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു
5. അതേസമയം ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റെ അളവറ്റ ഹിന്ദി സ്‌നേഹവും കേരള സര്‍ക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടത് ആണെന്നും ചെന്നിത്തല
6. രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് സംഘ പരിവാര്‍ ഭാഷയുടെ പേരില്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്കില്‍ കുറിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണ് എന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. മാതൃഭാഷയെ സ്‌നേഹിക്കുന്നവര്‍ക്ക് എതിരായ യുദ്ധ പ്രഖ്യാപനം ആണ് ഇതെന്നും പിണറായി പോസ്റ്റില്‍ പറയുന്നു
7. പാലായില്‍ ഉപ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. യു.ഡി.എഫിനായി വോട്ടുറപ്പിക്കാന്‍ പി.ജെ ജോസഫും പാലായിലെ പ്രചാരണത്തിന് എത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യു.ഡി.എഫ് കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ഇടത് പ്രചാരണ യോഗത്തിന് എത്തും
8. പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫും അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ പി.ജെ ജോസഫ് പങ്കെടുക്കും
9. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡര്‍മാര്‍ക്ക് യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്. ലോക സമാധാനത്തിനും യു.എസിന്റെ ദേശീയ സുരക്ഷയ്ക്കും ദോഷമായി ബാധിക്കുന്ന തര്‍ക്കം പരിഹരിക്കണം എന്നാണ് ആവശ്യം. ഇന്ത്യയിലെ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, പാകിസ്താനിലെ അംബാസഡര്‍ പോള്‍ ഡബ്ല്യു ജോണ്‍സ് എന്നിവര്‍ക്കാണ് ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തയച്ചത്. അഫ്ഗാന്‍ സമാധാന ദൗത്യം ഉള്‍പ്പെടെ മേഖലയിലെ യു.എസിന്റെ താത്പര്യങ്ങളില്‍ നിര്‍ണായക സ്ഥാനമാണ് ഇരു രാജ്യങ്ങള്‍ക്കും ഉള്ളതെന്ന് കത്തില്‍ പറയുന്നു.
10. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയില്‍ വൈകിട്ട് ഏഴിന് കളി തുടങ്ങും. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും ധോണിയുടെ അഭാവത്തില്‍ കീപ്പറായി തുടരുന്ന ഋഷഭ് പന്തുമാകും ശ്രദ്ധാകേന്ദ്രം.. ബുമ്രയ്ക്കും ഭുവനേശ്വറിനും വിശ്രമം നല്‍കിയ പശ്ചാത്തലത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്റെ ചുമതല. പുതിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കിന് കീഴില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍. സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയെ ട്വന്റി 20യില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് ജേഴ്സി സ്‌പോണ്‍സര്‍ ആയതിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇത് പരമ്പരയില്‍ ആകെ മൂന്ന് മത്സരമാണ് ഉള്ളത്.