sindhu-manu-varma

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. ജയറാമിനെ നായകനാക്കിയുള്ള പഞ്ചവർണതത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഗാനമേള ഗായകൻ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. ലൊക്കേഷനിലെ രസകരമായ സംഭവങ്ങളും ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റുകളും പിഷാരടി ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തിൽ ലക്ഷ്മി എന്ന സ്കൂൾ പ്രിൻസിപ്പൾ ആയി അഭിനയിക്കുന്ന സിന്ധു മനു വർമയുടെ ക്യാരക്ടർ പോസ്റ്ററാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

‘ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആൾ...അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ‘-പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘സിന്ധു മനു വർമ്മ ....
ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആൾ...
അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ.....
മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ...’ .

ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.