red-canal-

കൊച്ചി : കൊച്ചി കായലിൽ വന്നു ചേരുന്ന കനാൽ ഒരു പകൽ മുഴുവൻ ചുവന്നൊഴുകി. മംഗളവനത്തിനുള്ളിലൂടെയാണ് കൊച്ചി കായലിലേക്ക് കനാൽ ഒഴുകുന്നത്. കനാലിലെ ജലത്തിന്റെ നിറം മാറ്റത്തിൽ ജനം ആശങ്കാകുലരായെങ്കിലും വിദഗ്ദ്ധപരിശോധനയ്‌ക്കൊന്നും ആരും മെനക്കെട്ടില്ല. രാസമാലിന്യങ്ങൾ ജലവുമായി കൂടികലർന്നതാണോ നിറംമാറ്റത്തിന് കാരണമെന്ന ആശങ്കയാണ് ജനത്തിനുണ്ടായത്. എന്നാൽ കെട്ടിട മാലിന്യമായ ഇഷ്ടികപ്പൊടി കലർന്നതിനാലാണ് നിറം മാറിയതെന്നാണ് സ്ഥലത്തെത്തിയ പൊലീസ് നൽകുന്ന വിവരം. വേലിയേറ്റ സമയത്തും വേലിയിറക്കസമയത്തുമെല്ലാം കനാലിലെ ജലം ചുവന്നിരുന്നതായി പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു.