അടുക്കളയിൽ അത്ര താരപ്പൊലിമയൊന്നുമില്ലാത്ത ഇലക്കറിയാണ് മുള്ളൻചീര. എന്നാൽ നിരവധി ആരോഗ്യഗുണങ്ങൾ ഇതിലുണ്ട്. കാൽസ്യം, ഇരുമ്പ്, ഫോസ്‌ഫറസ്, വിറ്റാമിൻ സി എന്നിവയാണ് മുള്ളൻ ചീരയിലെ ആരോഗ്യഘടകങ്ങൾ. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ചയകറ്റി രക്തപ്രസാദം വർദ്ധിപ്പിക്കാൻ സഹായിക്കും. നിത്യവും മുള്ളൻചീര സൂപ്പ് കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിനെ അലിയിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ശരീരത്തെ അണുബാധകളിൽ നിന്നും രക്ഷിക്കാനും ഇതിന് കഴിവുണ്ട്. വിറ്റാമിൻ സിയ്‌ക്കൊപ്പം ആന്റി ഓക്സിഡന്റുകളും ധാരാളമുള്ളതിനാൽ മാരകരോഗങ്ങളെ ഉൾപ്പടെ പ്രതിരോധിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തും. അമിതവണ്ണം അകറ്റാൻ മുള്ളൻചീര സൂപ്പ് ഉത്തമമാണ്. ചർമ്മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും വാർദ്ധക്യത്തെ പ്രതിരോധിക്കാനും സഹായിക്കും. മുള്ളൻചീര നിത്യവും കഴിക്കുന്നത് നേത്രരോഗങ്ങളെ പ്രതിരോധിക്കാനും കാഴ്‌ചശക്തി മെച്ചപ്പെടുത്താനും സഹായിക്കും. മുള്ളൻചീര ശരീരത്തിന്റെ മെറ്റബോളിസവും വർദ്ധിപ്പിക്കുന്നു.