ഓണ ദിനത്തില്‍ ഊണ് കഴിക്കാന്‍ തയ്യാറാകുമ്പോഴാണ് വാവയ്ക്ക് ഒരു കോള്‍. ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ്. ബെഞ്ചമിന്‍ പാറ മീന്‍കുഴി എന്ന സ്ഥലത്ത് ഒരു രാജവെമ്പാലയെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. പിന്നെ ഊണ് കഴിക്കാന്‍ നില്‍ക്കാതെ പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്ക് യാത്ര തിരിച്ചു. ഒരു വീടിന്റെ മുന്‍ വശത്ത് അടുക്കി വച്ചിരിക്കുന്ന തടികള്‍ക്ക് അടിയിലാണ് രാജവെമ്പാലയെ കണ്ടത്. സ്ഥലത്ത് എത്തിയ വാവ രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ആദ്യമായാണ് ഓണത്തിന് വാവയ്ക്ക് രാജവെമ്പാലയെ കിട്ടുന്നത്. ആര്‍ത്തിരമ്പിയ ജനസാഗരത്തെ സാക്ഷികളാക്കി വാവ തന്റെ ജീവിതത്തിലെ 167മത്തെ രാജവെമ്പാലയെ പിടികൂടി. കാണുക സാഹസികത നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.