1. മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നാലെ, മൂന്നിന പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വക്കുന്നത്. ഫ്ളാറ്റുടമകളുമായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
2. ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവിടെ കാണേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല. അതുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്
3. മരടില്‍ കോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കാനം രാജേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം ഒരു നിലപാട് എടുക്കാനാകില്ല. നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മാതാക്കളാണ്. നിയമം ലംഘിച്ചവരെ സംരക്ഷിക്കാനുള്ള സമരത്തില്‍ സി.പി.ഐ ഇല്ല എന്ന് കാനം. മാനുഷിക വിഷയമെന്ന നിലയിലാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത് എന്നും കാനം
4. മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ അധികാരം പരിമിതം. പിഴ പകുതി ആക്കാന്‍ നിയമം ഇല്ല. നിയമം അനുസരിച്ച് മാത്രം പിഴ കുറയ്ക്കാം എന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാനത്തിന് പിഴ നിശ്ചയിക്കാവുന്നത്, അഞ്ച് നിയമലംഘനങ്ങള്‍ക്ക് മാത്രം. പ്രധാന പിഴകള്‍ ഒന്നും പുതുക്കാന്‍ അധികാരം ഇല്ല എന്ന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ പിഴയും നിയമപരമായി പുതുക്കാന്‍ ആകില്ല എന്ന് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. പിഴ അധികാരം സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വരുന്നത് വരെ സംസ്ഥാനം കാത്തിരിക്കും. കേന്ദ്ര ഉത്തരവ് ഇല്ലാതെ സംസ്ഥാനത്തിന് മറ്റ് പിഴകള്‍ കുറയ്ക്കാന്‍ ആവില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ആദ്യ തവണ പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ട്. വീണ്ടും നിയമ ലംഘനം ഉണ്ടായാല്‍ ഒടുക്കേണ്ടി വരുക, കേന്ദ്രം നിശ്ചയിച്ച് പിഴ ആയിരിക്കു.
5. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു. ടൂറിസ്റ്റുകള്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 27 പേര്‍ നീന്തി രക്ഷപ്പെട്ടു. 23 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പെട്ടത്, ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവര്‍. അപകടത്തില്‍ 50 പേരെ കാണാതായി. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
6. ദേവ പട്ടണത്തിന് അടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പൊലീസ് മേധാവി അദ്നാന്‍ നയീം അസ്മി പറഞ്ഞു. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേത് ആണ് അപകടത്തില്‍പ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവര്‍ക്കായി ഹെലികോപ്റ്ററിലും തിരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
7. ഫക്സുകള്‍ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകോട് ആവശ്യപ്പെട്ട് താരങ്ങള്‍. തമിഴ് നടന്‍മാരായ വിജയ്, സൂര്യ,അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത് . സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ളക്സുകള്‍ വയ്ക്കരുതെന്ന് താരങ്ങള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.. ചന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് താരങ്ങളുടെ പത്രക്കുറിപ്പ്
8. മത്സര പരീക്ഷകള്‍ മലയാളത്തിലും വേണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ പി.എസ്.സി നാളെ യോഗം ചേരും. ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണം എന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കും. യോഗത്തിന് ശേഷം കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണും. ഐക്യമലയാള പ്രസ്ഥാനം പി.എസ്.സിക്ക് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് സാംസ്‌കാരിക മേഖലയുടെയും എഴുത്തുകാരുടെയും പിന്തുണ ലഭിച്ചതോടെ ആവശ്യം ന്യായം ആണെന്ന തരത്തില്‍ മുഖ്യമന്ത്രിയും സൂചന നല്‍കിയിരുന്നു. ആദ്യം മുഖം തിരിച്ച പി.എസ്.സി മലയാളത്തില്‍ കൂടി ചോദ്യം വേണം എന്ന ആവശ്യത്തിന് വഴങ്ങാന്‍ തീരുമാനിച്ചത് ഇതിന് പിന്നാലെ.
9. നാളെ രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ന്യായമായ ആവശ്യം ആണ് ഉന്നയിക്കുന്നത് എന്ന് സമര സമതി പ്രതികരിച്ചു. സമരം നാളെ 19-ാം ദിവസത്തേക്ക് കടക്കും. രേഖാമൂലം ഉള്ള ഉറപ്പ് നല്‍കി സമരം അവസാനിപ്പിച്ച ശേഷം ഘട്ടം ഘട്ടമായി മലയാളം ചോദ്യങ്ങള്‍ സാധ്യമാക്കാന്‍ ആവും പി.എസ്.സി ശ്രമിക്കുക.
10. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി സംസ്ഥാന നേതാക്കളും. ബി.ജെ.പി ചില ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസിന്റേത് ത്രിഭാഷാ നയമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞു നടക്കുന്നത് എന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു