പാതിരാത്രി ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി 'പാൻ ഇന്ത്യൻ' നടി ഇല്യാന ഡിക്രൂസ്. ട്വിറ്ററിലൂടെയാണ് താരം ഇതുവരെ പുറത്തുവിടാത്ത ഈ രഹസ്യം ആരാധകരുമായി പങ്കുവച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ കാലിന്റെ ഭാഗത്ത് ഒരു ചതവിന്റെ പാട് കണ്ടുവെന്നും ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുള്ളത് കൊണ്ടാണ് കാലിൽ പാടുണ്ടായതെന്നുമാണ് ഇല്യാന പറയുന്നത്. നേരത്തെ ഇക്കാര്യം അറിയാമായിരുന്നെങ്കിലും ഇപ്പോഴാണ് ഇക്കാര്യത്തിൽ പൂർണ ബോദ്ധ്യമുണ്ടായതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
I’m almost entirely convinced that I sleep walk.....
Almost.
Maybe.
Probably.
-
There’s no other way to explain how I wake up with mysterious bumps and bruises on my legs 🤷🏻♀️— Ileana D'Cruz (@Ileana_Official) September 14, 2019
'എനിക്കിപ്പോൾ ഏറെക്കുറെ ബോദ്ധ്യമായി ഞാൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നുണ്ടെന്ന്.ഏറെക്കുറെ...ചിലപ്പോൾ...മിക്കവാറും... മറ്റൊരു വഴിയിലൂടെയും കാലിൽ ഇങ്ങനെയൊരു ചതവിന്റെ പാടുണ്ടാകില്ല. എനിക്ക് തോന്നുന്നു ഞാൻ പാതിരാത്രി സ്നാക്സ് കഴിക്കാൻ ഫ്രിഡ്ജ് അനേഷിച്ച് നടക്കുകയാണെന്ന്. ഞാൻ സ്ലീപ്‌വാക്ക് ചെയ്യുന്ന ഒരു സ്നാക്കറാണ്' ഇല്യാന ട്വിറ്ററിൽ കുറിച്ചു.
ഇതോടെ ഇലിയാനയുടെ 'സ്ലീപ്‌വാക്കിങ്ങി'നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ പാതിരാത്രിയും എഴുന്നേറ്റ് നടക്കും എന്നാണ് ആരാധകരുടെ കമന്റുകൾ.ഇതിനുമുൻപ് കാമുകൻ ആൻഡ്രൂ ഡിബോണിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതിനെ തുടർന്നാണ് ഇല്യാന വാർത്തകളിൽ നിറഞ്ഞത്. പ്രണയപരാജയത്തെ തുടർന്നാണ് ഇല്യാന ഡിബോണിനെ അൺഫോളോ ചെയ്തത് എന്നായിരുന്നു വാർത്തകൾ.