ന്യൂഡൽഹി:കാശ്മീരിൽ സമാധാനം നിലനിർത്താൻ സഹായിക്കണമെന്നും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥനയുമായി പാകിസ്ഥാനി സമാധാന നോബൽ ജേതാവ് മലാല യൂസഫ്സായ്. 40 ദിവസത്തിൽ ഏറെയായി സ്‌കൂളിൽ പോകാൻ കഴിയാത്ത കാശ്മീരിലെ കുട്ടികളെ കുറിച്ച് താൻ ആകുലപ്പെടുകയാണെന്നും ദിവസങ്ങളായി വീടുകൾ വിട്ട് പുറത്തിറങ്ങാൻ കഴിയാത്ത പെൺകുട്ടികളെ ഓർക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്നും മലാല വ്യക്തമാക്കി.
Sincere request to the Nobel winner, to spend some time speaking with the minorities of Pakistan.
To speak against the forceful conversation & persecution taking place on the minority girls in her own country!
Developmental agendas got extended to Kashmir, nothing suppressed! https://t.co/Um3BmGuJwi
ഏതാനും ട്വീറ്റുകൾ വഴിയാണ് മലാല അഭിപ്രായപ്രകടനം നടത്തിയത്. കാശ്മീരിലെ പെൺകുട്ടികളുടെ സങ്കടങ്ങൾ നേരിട്ട് കേൾക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ വിനിമയ ബന്ധങ്ങൾ വേർപെട്ടതിനാൽ അതിന് സാധിച്ചില്ലെന്നും മലാല സൂചിപ്പിച്ചു. 'ലെറ്റ് കാശ്മീർ സ്പീക്ക്(കാശ്മീരിനെ സംസാരിക്കാൻ അനുവദിക്കുക)' എന്ന ഹാഷ്ടാഗിന്റെ അകമ്പടിയോട് കൂടിയായിരുന്നു മലാലയുടെ ട്വീറ്റുകൾ. തന്റെ കൗമാരത്തിൽ താലിബാന്റെ വെടിയുണ്ടകളാൽ പരിക്കേറ്റ് പാകിസ്ഥാൻ വിടേണ്ടി വന്ന മലാല ഇപ്പോൾ കഴിയുന്നത് ബ്രിട്ടനിലാണ്.
അതേസമയം മലാലയുടെ അഭ്യർത്ഥനയോട് പ്രതികരിച്ചുകൊണ്ട് കർണാടക ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെ രംഗത്തെത്തി.
'പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ വിഷമങ്ങൾ കൂടി കേൾക്കാൻ ഞാൻ നോബൽ ജേതാവിനോട് അഭ്യർത്ഥിക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിൽ പെട്ട പെൺകുട്ടികളോട് കാട്ടുന്ന ക്രൂരതയോടും, നിർബന്ധിത മതപരിവർത്തനത്തോടും പ്രതികരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വികസന പദ്ധതികൾ കാശ്മീരിലേക്ക് കൂടി വ്യാപിച്ചു. ഒന്നും അടിച്ചമർത്തിയിട്ടില്ല.' ബി.ജെ.പി എം.പി ട്വിറ്ററിലൂടെ മലാലയ്ക്ക് മറുപടി നൽകി.