ammini-
ammini

കൊല്ലം: കാക്കനാടന്റെ എഴുത്തുവഴികളിലെ വെളിച്ചമായിരുന്ന ഭാര്യ അമ്മിണി കാക്കനാടൻ (ഏലിയാമ്മ മാത്യു,​ 80) അന്തരിച്ചു. കാക്കനാടൻ അവസാന കാലത്ത് താമസിച്ചിരുന്ന ഇരവിപുരത്തെ അർച്ചനയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷ ഇന്നു വൈകിട്ട് നാലിന് തേവള്ളി മാർത്തോമ പള്ളിയിൽ.

പത്തനംതിട്ട കുറിയന്നൂർ സ്വദേശിയായ അമ്മിണിയെ 1965 മേയ് 29-നാണ് കാക്കനാടൻ വിവാഹം കഴിച്ചത്. വിവാഹശേഷം,​ എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധേയനായ കാലം തൊട്ട് കാക്കനാടന്റെ രചനകളെല്ലാം ആദ്യം വായിച്ചിരുന്നത് അമ്മിണിയാണ്. കാക്കനാടന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉൾപ്പെടുത്തി 'എന്റെ ബേബിച്ചായൻ' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. കാക്കനാടൻ ജീവിച്ചിരിക്കെ,​ എഴുതാൻ അമ്മിണിയെ നിർബന്ധിച്ചിരുന്നെങ്കിലും ഭർത്താവിനെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം എഴുതിയ പുസ്തകത്തിൽ എഴുത്ത് ഒതുങ്ങി.

മക്കൾ: രാധ (കൊല്ലം ജില്ലാ അസി.പ്ലാനിംഗ് ഓഫീസർ ), രാജൻ (ഇക്കണോമിക്‌ ടൈംസ്, മുംബയ്)​, ഋഷി (ഇക്കണോമിക്‌ ടൈംസ്, ഡൽഹി),