തൃശൂർ : കേരള ബാസ്കറ്റ് ബാൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി വി.സി. ഹാഷിമിനെ തിരഞ്ഞെടുത്ത്. തൃശൂരിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് വന്നത്. ഇൗ വർഷം ചതുർദിന പ്രൊഫഷണൽ ബാസ്കറ്റ് ബാൾ ലീഗ് നടത്താൻ അസോസിയേഷൻ തീരുമാനിച്ചു.
യുവന്റസിന്
സമനില
ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെ ഫിയോറന്റീന ഗോൾ രഹിത സമനിലയിൽ തളച്ചു. ഇതോടെ യുവന്റസ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തായി. സീസണിലെ യുവന്റസിന്റെ ആദ്യ സമനിലയാണിത്. മൂന്ന് കളികളിൽനിന്ന് ഏഴ് പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. 9പോയിന്റുള്ള ഇന്റർമിലാനാണ് ഒന്നാമത്.