മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യാത്രകൾ വേണ്ടിവരും. അസുഖാവസ്ഥ തരണം ചെയ്യും. പ്രവർത്തന പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമയോചിതമായ ഇടപെടലുകൾ. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പ്രവർത്തന ശൈലിയിൽ മാറ്റം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വരവും ചെലവും തുല്യമായിരിക്കും. ആശങ്കകൾ അകലും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സദ്ചിന്തകൾ വർദ്ധിക്കും. കാര്യങ്ങൾ സഫലമാകും. സ്വസ്ഥതയും സമാധാനവും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ക്രയവിക്രയങ്ങളിൽ ലാഭം. പദ്ധതികൾ വിജയിക്കും. സാമ്പത്തിക സഹായം നൽകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളുടെ അനുഗ്രഹം. കാര്യവിജയം. ഇണങ്ങി ജീവിക്കാൻ തീരുമാനിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹോദര സഹായം. പുതിയ അവസരങ്ങൾ വന്നുചേരും. ആരോഗ്യം സംരക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ പ്രവർത്തനങ്ങൾ. സ്വസ്ഥതയും സമാധാനവും. സേവന മനഃസ്ഥിതിയുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. അപകീർത്തി ഒഴിവാകും. അനുമോദനങ്ങൾ വന്നുചേരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രശ്നങ്ങളെ അതിജീവിക്കും. അപരിചിതമായ മേഖലയിൽ പണം നിക്ഷേപിക്കരുത്. ചുമതലകൾ നിറവേറ്റും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. ദൂരയാത്രകൾ വേണ്ടിവരും. ഊഹക്കച്ചവടത്തിൽ ലാഭം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യക്ഷമത വർദ്ധിക്കും. പുതിയ അവസരങ്ങൾ വന്നുചേരും. സമ്മാന പദ്ധതികളിൽ വിജയം.