-seema

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സീമ. എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരസാന്നിദ്ധ്യം. നടിയായും നർത്തകിയുമായെല്ലാം തിളങ്ങി. 1978ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ ചലച്ചിത്രരംഗത്ത് സജീവമായത്. നൃത്തശാല, ആവനാഴി, അങ്ങാടി, മഹായാനം, മനുഷ്യമൃഗം, ലിസ,​ അഹിംസ തുടങ്ങി 200ാളം ചിത്രങ്ങളിൽ അഭിനയിച്ചു.

ഇപ്പോഴും അഭിനയരംഗത്ത് സജീവം. അഭിനയം തന്നെയാണ് തന്റെ അന്നമെന്ന് വ്യക്തമാക്കുകയാണ് നടി. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. "എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്. അത് ഭാവിച്ചാണ് ഞാൻ അഭിനയിച്ചത്. ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു "-സീമ പറയുന്നു.

"പഴയ നടൻമാർക്കും ഇപ്പോഴുള്ളവർക്കും വ്യത്യസ്ത സ്റ്റെെലാണ്. കാലങ്ങളായി അഭിനയരംഗത്തുള്ളവർ മറ്റുള്ളവർക്ക് അത് പകർന്നു നൽകുന്നു. ഓരോ നടി നടന്മാരും തങ്ങളുടേതായ രീതിയിൽ തന്നെയാണ് അഭിനയിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിൽ സാരി എന്നതിനു പകരം ബെൽബോട്ടമും മിഡിയുമൊക്കെ കൊണ്ടുവന്നത് സീമയാണെന്ന് പറയാറുണ്ട്. ഇപ്പോഴും ന്യൂ ജനറേഷൻ പറയുന്നത് എന്റെ പേര് തന്നെയാണ്. ഇത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. അത് കോപ്പിയടിച്ചതൊന്നുമല്ല.

പഴയകാല തന്റെ സിനിമകളിലെ പാട്ടുകളോടും പ്രയമാണ് സീമയ്ക്ക്. സൗമ്യവും അൽപം ഹാസ്യവും നിറഞ്ഞ സംസാരം. നീണ്ട സംസാരത്തിനിടെ ഇന്റർവ്യൂ ചെയ്യാനെത്തിയ അവതാരകനെയും സീമ ട്രോളി. തന്റെ ഇഷ്ടപ്പെട്ടപാട്ട് വീണ്ടും ഓർത്തെടുക്കവെയായിരുന്നു സംസാരം. "രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല"... എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. അതിലെ ഡാൻസ് മൂവ്മെന്റൊക്കെ ചെയ്യുമ്പോഴുള്ള രസം ഒന്നുവേറെതന്നെയായിരുന്നു. ആ ഡാൻസ് കണ്ട് ശശിയേട്ടൻ പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇങ്ങനൊരു നർത്തകിയെ സ്വന്തമാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം പറയുമായിരുന്നു. ആ വാക്കുകൾ എന്റെ കാതിൽ ഇപ്പോഴുമുണ്ട്. ജീവിതത്തിൽ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെ. ഭർത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹം"-സീമ പറഞ്ഞു.

സീമയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം