nivin-pauly

അഭിനയ മോഹം തലയ്ക്ക്പിടിച്ചാണ് എഞ്ചിനിയറായ നിവിൻ പോളി ജോലി ഉപേക്ഷിച്ച് സിനിമാ മേഖലയിലേക്ക് ചേക്കേറിയത്. വളരെചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസിലിടം നേടാൻ നിവിനായി. സൂപ്പ‌ർസ്റ്റാറായി തിളങ്ങുമ്പോഴും പഴയ സൗഹൃദങ്ങൾ ഇപ്പോഴും താരം നെഞ്ചോട് ചേർത്തുവച്ചിരിക്കുകയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത 'മൂത്തോൻ' എന്ന ചിത്രത്തിന്റെ പ്രിമിയറിന് ടോറന്റോയിലെത്തിയതായിരുന്നു നിവിൻ. അവിടെവച്ച് അപ്രതീക്ഷിതമായിട്ടാണ് ഇൻഫോസിസിലെ പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ലിപിൻ നായരെയും ബോബി ജോസിനെയും കാണുന്നത്. ആൾക്കൂട്ടത്തിനിടയിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കണ്ട താരം ഓടിച്ചെന്ന് ആലിംഗനം ചെയ്തു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ടൊറന്റോ ഫെസ്റ്റിവെല്ലിന്റെ സ്പെഷൽ റെപ്രസന്റേഷൻ വിഭാഗത്തിലാണ് 'മൂത്തോൻ' പ്രദർശിപ്പിച്ചത്.