മുഖ്യമന്ത്രി പിണറായി വിജയനോട് എന്നും ബഹുമാനവും ആരാധനയുമാണെന്ന് കേരള യുവജനക്ഷേമ ചെയർപേഴ്സൺ ചിന്ത ജെറോം. അദ്ദേഹത്തിനെ നേരിൽ കാണുന്നതിനൊക്കെ എത്രയോ മുമ്പ് തുടങ്ങിയതാണെന്നും നിലപാടുകളിലെ തെളിമയും കൃത്യതയും തന്നെയാണ് പ്രധാനകാരണമെന്നും ചിന്ത കൂട്ടിച്ചേർത്തു. കേരള കൗമുദി ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ചിന്ത മനസു തുറന്നത്.
അദ്ദേഹത്തിന്റെ പല സവിശേഷതകളും മാതൃകയാക്കണമെന്ന് കരുതും. അതിൽ ഒന്നമത്തേത് നിലപാടുകളുടെ കാര്യം തന്നെയാണ്. നമ്മൾ ചെയ്തത് ശരിയാണെങ്കിൽ വെറൊന്നിനെയും പേടിക്കണ്ട എന്ന് പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ആക്രമണങ്ങളൊന്നും വ്യക്തിപരമല്ല. എല്ലാം നമ്മുടെ രാഷ്ട്രീയത്തിന് നേരെയുള്ളതാണ് എന്ന് മനസിലാക്കിയത് ആ ജീവിതത്തിൽ നിന്നും തന്നെ.
മറ്റൊന്ന് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠതയാണ്. അഞ്ച് മണിക്കാണ് പരിപാടിയെങ്കിൽ 4.59ന് അദ്ദേഹം വേദിയിലെത്തിയിക്കും കൃതൃനിഷ്ഠ പാലിക്കാതിരിക്കാൻ തിരക്കാണെന്ന് നമ്മൾ ഒഴിവുകഴിവ് പറയും. എന്നാൽ ഒരു മുഖ്യമന്ത്രിക്കില്ലാത്ത എന്ത് തിരക്കാണ് നമ്മൾക്കുള്ളത്- ചിന്ത പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം കേരളകൗമുദിയുടെ ഏറ്റവും പുതിയ ആഴ്ചപതിപ്പിൽ