ഇന്ത്യയിലെ ആദ്യത്തെ 64 ജി.ബി ക്യാമറയുമായി റിയൽമി എക്സ്.ടി എത്തി. എഫ് 1.8 അപ്പേർച്ചർ ഉള്ള ഈ ക്യാമറയുടെ പിക്സൽ സൈസ് 0.8 മൈക്രോൺ ആണ്. 64 ജി.ബി കൂടാതെ, 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സലുള്ള രണ്ട് ക്യാമറകൾ എന്നിവ അത്യഗ്രൻ ഫോണിന്റെ പിന്നിലായി ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ ക്യാമറയുടെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് ഉള്ളത്.
6.40 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുള്ള ഫോണിൽ 1080x2340 റെസലിയൂഷ്യനുള്ള ഡിസ്പ്ളേയാണ് ഘടിപ്പിച്ചിരുന്നത്. ആസ്പെക്ട് റേഷിയൊ 19.5: 9. 2.3 ജിഗാഹേർട്സ് ഒക്റ്റാകോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ പ്രോസസറും, നാല് ജി.ബി റാമുമാണ് റിയൽമി എക്സ്.ടിക്ക് കരുത്ത് പകരുക. ആൻഡ്രോയിഡ് 9 പൈ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണിൽ 4000 എം.എ.എച്ച് ബാറ്ററിയുമുണ്ട്.
ഫോണിലെ 64 ജി.ബി ഇന്റേർണൽ മെമ്മറി 256 ജി.ബി വരെ എക്സ്റ്റെർണൽ മെമ്മറി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. ഡ്യുവൽ നാനോ സിം സ്ലോട്ടുകളും റിയൽമി എക്സ്.ടിയിലുണ്ട്. ഇരു സിം സ്ലോട്ടുകളും 4ജി നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുന്നവയുമാണ്. 16 സെപ്തംബർ 2019ൽ പുറത്തിറങ്ങിയ ഫോണിന്റെ വില ആരംഭിക്കുന്നത് 15,999 രൂപയിൽ നിന്നുമാണ്.