bjp

ബെംഗളൂരു: മുസ്ലിങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി മന്ത്രി. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങൾ പാകിസ്ഥാനെ സ്‌നേഹിക്കുന്നവരാണെന്നും അവർ രാജ്യസ്‌നേഹത്തിന് എതിരാണെന്നും കർണാടകയിലെ ഗ്രാമവികസന വകുപ്പ് മന്ത്റിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.

രാജ്യസ്‌നേഹമുള്ള മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാൽ രാജ്യസ്‌നേഹമില്ലാത്ത, പാക്കിസ്ഥാൻ പക്ഷം പിടിക്കുന്ന മുസ്ലീങ്ങൾ ബി.ജെ.പിയെ എതിർക്കും.ഈശ്വരപ്പ പറഞ്ഞു.

കോൺഗ്രസ് നേതാക്കളെ ഹിജഡകൾ എന്നും ഈശ്വരപ്പ പ്രസംഗത്തിനിടയിൽ പറഞ്ഞു 'തങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തും മുൻപ് കോൺഗ്രസിലെ ചില എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ താത്പര്യം കാണിച്ചു. എന്നാൽ, 50,000 മുസ്ലീങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നും അവർ ഭയപ്പെട്ടു. അടിയ്ക്കടി വാക്കുമാറുന്ന ഇവർക്ക് ഹിജഡകളുടെ സ്വഭാവമാണെന്ന് വിവാദ പ്രസംഗത്തിൽ ഈശ്വരപ്പ പറഞ്ഞു.

ഇതിനു മുൻപും ഈശ്വരപ്പയുടെ പ്രസംഗങ്ങൾ വിവാദമായിട്ടുണ്ട്. ബി.ജെ.പിയിൽ വിശ്വാസമില്ലാത്ത മുസ്ലീങ്ങൾക്ക് തിരഞ്ഞെടുപ്പിൽ സീ​റ്റ് നൽകില്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. മന്ത്റിയുടെഹിജഡ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം മന്ത്റിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.