oh-my-god

മെനക്കെടാതെ ഡ്രൈവിംഗ് ലൈസെൻസ് ഒപ്പിക്കാൻ ഭാര്യ ഭർത്താവിനോട് പറഞ്ഞപ്പോൾ ഭർത്താവ് വിളിച്ചത് ഓ മൈ ഗോഡ് സംഘത്തെയാണ്. വാഹനം ഓടിക്കാൻ അറിയാത്തവർക്കും ലൈസെൻസ് എടുത്തു കൊടുക്കുന്ന കാഴ്ചയാണ് ഓ മൈ ഗോഡ് ആദ്യം അവതരിപ്പിച്ചത്.

പിന്നീട് കുറെ ചോദ്യങ്ങൾ ചോദിക്കുന്നു. അതിനും ഉത്തരം പറയണം. ഉത്തരം അറിയില്ലെങ്കിൽ സഹായിക്കാൻ ഡ്രൈവിംഗ് സ്കൂളുകാരും. കോമഡി നിമിഷങ്ങൾ സമ്മാനിച്ച ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡ് പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നു.