pakistan-

ന്യൂഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ മുസഫറാബാദിൽ നടത്തിയ റാലിയിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം. റാലിക്കിടെ പാക് പ്രധാനമന്ത്റി ഇമ്രാൻ ഖാനെതിരെ മുദ്റവാക്യം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.

കാശ്മീരിലെ ഇന്ത്യൻ നടപടിക്കെതിരെ ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് സെപ്തംബർ 13ന് ഇമ്രാൻ ഖാൻ പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദിൽ റാലി നടത്തിയത്. ഇവിടെയാണ് 11 യൂണിവേഴ്സി​റ്റി വിദ്യാർത്ഥികൾ ഇമ്രാനെതിരെ മുദ്റവാക്യം വിളിച്ചത് എന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്​റ്റഡിയിൽ എടുക്കാൻ സാധിച്ചില്ലെന്നും. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്. അതേ സമയം യുവാക്കൾക്കെതിരെ കേസ് എടുത്ത സംഭവത്തിൽ പാക് അധിനിവേശ കശ്മീർ പാകിസ്ഥാനോടൊപ്പം നിൽക്കാൻ ഒരുക്കമല്ലെന്നാണ് ഇത് തെളിയിക്കുന്നത് എന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്റിയുടെ വാക്കുകൾ അദ്ദേഹത്തിന് യോജിക്കുന്നതല്ല. അദ്ദേഹത്തിന് സമനില തെ​റ്റിയെന്ന് സംശയിക്കുന്നു എന്നും കേന്ദ്രമന്ത്റി ആർ.കെ. സിംഗ് പറഞ്ഞു.