kids-corner

രോഗം പിടിപെടുക എന്നത് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. അത് കുട്ടികൾക്കാണ് വന്നതെങ്കിൽ അത് കുടുംബത്തെ ഒന്നടക്കം ബാധിക്കുന്നു. ഇത്തരത്തിൽ ക്യാൻസർ രോഗം ബാധിച്ച കുഞ്ഞിന്റെ വേദനകളാണ് സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുന്നത്. തന്റെ കുട്ടിക്ക് ബാധിച്ച രോഗത്തെ കുറിച്ചും തുടർന്നുള്ള അനുഭവത്തെ കുറിച്ചും കെയ്റ്റ്‌ലിൻ എന്ന ഇരുപത്തിയെട്ടുകാരിയായ അമ്മ ഫേസ്ബുക്കിൽ കുറിക്കുന്നു.

അവന്റെ ശരീരത്തിലേക്ക് സൂചികൾ കയറ്റുന്നതും മരുന്നുകൾ കൊടുക്കുന്നതും അവൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാൽ എന്താണ് രോഗമെന്ന് അവൾക്ക് അറിയില്ല, എന്തോ അസുഖമുണ്ടെന്നു മാത്രം അവൾക്കറിയാം. അവൻ ടോയ്‌ലറ്റിൽ പോകുമ്പോൾ കൂടെയുണ്ടാകാറുള്ളത് മകളാണ്. അവൻ ഛർദിക്കുമ്പോൾ പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഈ ദിവസങ്ങളിൾ അവർ കൂടുതൽ അടുത്തു- കെയ്റ്റ്‌ലിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ക്യാൻസർ എന്ന രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയേ കൂടുതൽ ആളുകളും പറഞ്ഞുകേട്ടിട്ടുള്ളൂ. ഈ രോഗം ഒരു കുടുംബത്തെ മുഴുവൻ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയുമോ? വീട്ടിലെ മറ്റു കുട്ടികളെ ബാധിക്കുന്നതെങ്ങനെയെന്ന് അറിയുമോ? അതാണ് എന്റെ മകൾ അനുഭവിക്കുന്നത്.'


'അവന്റെ ശരീരത്തിലേക്ക് സൂചികൾ കയറ്റുന്നതും മരുന്നുകൾ കൊടുക്കുന്നതും അവൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാൽ എന്താണ് രോഗമെന്ന് അവൾക്ക് അറിയില്ല, എന്തോ അസുഖമുണ്ടെന്നു മാത്രം അവൾക്കറിയാം. കളിചിരികളുമായി നടന്ന കുഞ്ഞനിയൻ ഇപ്പോൾ മിക്കവാറും ഉറക്കമാണ്. അവൻ നടക്കാൻ പോലും പരസഹായം വേണ്ട അവസ്ഥയാണ്. എല്ലായിടത്തും മകനോടൊപ്പം മകളെയും കൊണ്ടുപോകാറുണ്ട്.'


'സഹായമനസ്‌കതയും ഒപ്പം നില്‍ക്കേണ്ട ആവശ്യകതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്. ഒരാള്‍ക്ക് അസുഖം വരുമ്പോള്‍ അവരില്‍ നിന്ന് മറ്റുളളവരെ മാറ്റിനിര്‍ത്തേണ്ടതില്ല എന്ന കാര്യം ബോധ്യപ്പെടുത്താനും ഇത് വഴി സാധിക്കും. അവന്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ കൂടെയുണ്ടാകാറുള്ളത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍ പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഈ ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ അടുത്തു. എപ്പോഴും അവളവനെ നന്നായി നോക്കുന്നുണ്ട്'- കെയ്റ്റ്‌ലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.