1. മരട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 17 എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. എന്നാല്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാട് ഉള്ളതിനാല്‍ ടി.എന്‍ പ്രതാപനും, എന്‍.കെ പ്രേമചന്ദ്രനും കത്തില്‍ ഒപ്പിട്ടില്ല. സ്ഥലത്ത് ഇല്ലാത്തതിനാല്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയും നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല. മരട് നഗരസഭ ഫ്ളാറ്റ് ഉടമകളില്‍ നിന്ന് നികുതി സ്വീകരിക്കുന്നുണ്ട് എന്നും നിയമ ലംഘനത്തെ കുറിച്ച് ഉടമകള്‍ക്ക് അറിവ ഇല്ലായിരുന്നു എന്നും കത്തില്‍ പറയുന്നു. മനുഷത്വപരമായ സമീപനം വിഷയത്തില്‍ വേണം എന്നും എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
2. അതേസമയം, മരടിലെ ഫ്ളാറ്റ് പൊളിക്കലും ആയി ബന്ധപ്പെട്ട് പുനരധിവാസ നടപടികളും ആയി മുന്നോട്ട് പോകാന്‍ നഗരസഭയുടെ തീരുമാനം. താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവാഴ്ച്ച വൈകിട്ട് 3ന് മുന്‍പ് അപേക്ഷ നല്‍കണം എന്നും അല്ലാത്തവരെ പുനര്‍ അധിവസിപ്പിക്കില്ല എന്നും മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റുകളില്‍ നഗരസഭ സെക്രട്ടറി നോട്ടീസ് പതിച്ചു.
3. എന്നാല്‍ നോട്ടീസ് നല്‍കാന്‍ എത്തിയ സെക്രട്ടറിയെ ഫ്ളാറ്റ് ഉടമകള്‍ തടഞ്ഞ് വച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാ അവസ്ഥയ്ക്ക് ഇടയാക്കി. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിന് എതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ട് ഉണ്ട്. നോട്ടീസ് നിയമാനുസൃതം അല്ല എന്ന് ഹര്‍ജിയില്‍ പരാമര്‍ശം. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ ഉച്ച കഴിഞ്ഞ് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
4. മഹാരാഷ്ട്രയില്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം സീറ്റില്‍ ധാരണയായി. നിയമസഭയില്‍ ആകെ ഉള്ള 288 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കും എന്നാണ് രണ്ട് പാര്‍ട്ടിയുടെയും സംസ്ഥാന നേതാക്കള്‍ തമ്മിലുണ്ടായ ധാരണ പ്രകാരം തീരുമാനിച്ച് ഇരിക്കുന്നത്. സഖ്യ കക്ഷികള്‍ക്ക് ആയി 38 സീറ്റ് നല്‍കും.
5. സീറ്റ് ധാരണ സംബന്ധിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവറാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല എന്നും എന്‍.സി.പി അദ്ധ്യക്ഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തില്‍ രണ്ട് പ്രധാന സഖ്യ കക്ഷികളാണ് ഉള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക, ഈ വര്‍ഷം അവസാനം.
6. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. പാലം പരിശോധിച്ച ശേഷം ഇ.ശ്രീധരന്‍ സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. ഇന്നലെ രാവിലെ ശ്രീധരനുമായി സംസാരിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒകേ്ടാബര്‍ ആദ്യവാരം പാലത്തിന്റെ പുനര്‍ നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും
7. പാലം പണിയുടെ മേല്‍നോട്ടം വഹിക്കണമെന്ന് ഇ.ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിന്റെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയെല്ലാം സമര്‍പ്പിക്കാനും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണത്തിന് സാങ്കേതിക തികവും വൈദഗ്ധ്യവുമുള്ള നിര്‍മാണ കമ്പനിയെ ആകും ചുമതലപ്പെടുത്തുക. പാലം പൊളിച്ച് പണിയേണ്ടി വരുമ്പോള്‍ വൈറ്റില ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
8. പാലാരിവട്ടം പാലം പണിയില്‍ മുന്‍ മന്ത്രിമാര്‍ നടത്തിയത് കോടികളുടെ ഖജനാവ് കൊള്ള എന്നും മുഖ്യമന്ത്രി. അതേസമയം, ഏത് അന്വേഷണത്തിനും തയ്യാര്‍ എന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്. അപാകതകള്‍ അന്വേഷിക്കട്ടെ. വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കും അന്വേഷിക്കണം എന്നും ഇബ്രാഹിം കുഞ്ഞ്
9 സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. വില വര്‍ധനയില്‍ ഉള്ള തീരുമാനത്തിന് അംഗീകാരം നല്‍കി മില്‍മ ഭരണ സമിതി. ലിറ്ററിന് നാല് രൂപയാണ് കൂടുന്ന നിരക്ക്. മഞ്ഞ നിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളില്‍ ഉള്ള പാലിന് വില 48 രൂപയാകും. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് ആണ്. ഈ മാസം ആറിന് മന്ത്രി പി.രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ഉയര്‍ന്ന ചിലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണം എന്നായിരുന്നു മില്‍മയുടെ ആവശ്യം.
10. സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും ഒരു കോടാലിയും കണ്ടിരുന്നു എന്നായിരുന്നു ആനി ജോണിന്റെ മുന്‍ മൊഴി. ശിരോ വസ്ത്രം മാത്രമേ കണ്ടിരുന്നുള്ളൂ എന്നാണ് ഇന്നത്തെ മൊഴി. അഭയ കേസില്‍ നേരത്തെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികള്‍.
11. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ല്‍ ആണ് സി.ബി.ഐ ഏറ്റെടുത്ത്.