rahul-gandhi-

ന്യൂഡൽഹി: ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നുള്ള കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. രാജ്യത്തുള്ള വിവിധ ഭാഷകൾ ഇന്ത്യയുടെ ദൗർബല്യമല്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പ്രാദേശിക ഭാഷകൾക്കുമേൽ ഒരു ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീ​റ്റ്.

ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയിൽ നിലനിൽക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീ​റ്റ്. ഇന്ത്യയുടെ പതാകയും ഓരോ ഭാഷയ്ക്കുമിടയിലുണ്ടായിരുന്നു. ഈ ഭാഷകളൊന്നും ഇന്ത്യയുടെ ദൗർബല്യമല്ല കാണിക്കുന്നതെന്നും അദ്ദേഹം ട്വീ​റ്റിൽ ചൂണ്ടിക്കാട്ടി.

🇮🇳Oriya 🇮🇳 Marathi
🇮🇳 Kannada 🇮🇳Hindi 🇮🇳Tamil
🇮🇳English 🇮🇳Gujarati
🇮🇳Bengali 🇮🇳Urdu 🇮🇳Punjabi 🇮🇳 Konkani 🇮🇳Malayalam
🇮🇳Telugu 🇮🇳Assamese
🇮🇳Bodo 🇮🇳Dogri 🇮🇳Maithili 🇮🇳Nepali 🇮🇳Sanskrit
🇮🇳Kashmiri 🇮🇳Sindhi
🇮🇳Santhali 🇮🇳Manipuri...

India’s many languages are not her weakness.

— Rahul Gandhi (@RahulGandhi) September 16, 2019