zareenkhan-

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങലെക്കുറിച്ച് തുറന്ന് പറഞ്ഞ് ഒരു ബോളിവുഡ് നടി കൂടി. രാധികാ ആപ്തെ,​ വിദ്യാ ബാലൻ തുടങ്ങിയവരുടെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നടി സറീൻ ഖാനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

'ഒരിക്കൽ ഒരു ചുംബനരംഗം റിഹേഴ്സൽ ചെയ്യണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം തള്ളിനീക്കി മുന്നോട്ടുപോകണമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനതപ്പോഴേ നിഷേധിച്ചു.' നടി തുടർന്നു.ഞാനന്ന് സിനിമാഫീൽഡിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ ഞാനത് നിഷേധിച്ച. സറീൻ ഖാൻ പറയുന്നു.

സിനിമാ ചിത്റീകരണത്തിനിടെ ഉണ്ടായ മ​റ്റൊരു അനുഭവവും സറീൻ ഖാൻ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാൾ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാൻ എന്നെ നിർബന്ധിച്ചു. അങ്ങനെയെങ്കിൽ കരിയറിൽ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും ഇപ്പോൾ തനിക്കു ലഭിക്കുന്ന അവസരങ്ങളിൽ സംതൃപ്തയാണെന്നും സറീൻ ഖാൻ വ്യക്തമാക്കി. വീർ, ഹൗസ്ഫുൾ 2, 1921 തുടങ്ങിയ ചിത്റങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സറീൻ ഖാൻ.